പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 16 കാരന്‍ അറസ്റ്റില്‍

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 16 കാരന്‍ അറസ്റ്റില്‍. അയല്‍വാസിയും ബന്ധുവുമായ പെണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയാണ് പതിനാറുകാരന്‍ പീഡിപ്പിച്ചത്. ഓണ്‍ലൈന്‍ പഠനത്തിനായി പെണ്‍കുട്ടിക്ക് വീട്ടുകാര്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഈ ഫോണിലൂടെയാണ് 16 കാരന്‍ പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തിയത്.

പിന്നീട് ഈ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കുകയായിരുന്നു. ഇതിനു ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. മാസങ്ങളായി പീഡനം തുടര്‍ന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രണ്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് ബന്ധുവായ അയല്‍വാസിയാണ് പീഡിപ്പിച്ചതെന്ന് മനസിലായത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.