എംഎം മണിയുടെ അനുജന്റെ എസ്പിസി കമ്പിനി വിതരണം ചെയ്ത ജൈവ വളം കാരണം കർഷകൻ ശ്വാസം മുട്ടി മരിച്ചു, Spc.ltd Idukki

എസ് പി സി Spc.ltd Idukki എന്ന വളം കമ്പിനി മുൻ മന്ത്രി എം എം മണിയുടെ M M Mani സഹോദരന്റെ നേതൃത്വത്തിലാണ്‌ തുടങ്ങിയത്. എസ്.പി സി ഇടുക്കി ജില്ലയിലെ കർഷകർക്ക് വിതരണം നടത്തിയ വളവും കൃഷിക്കുള്ള ജൈവ കീടനാശിനികളും ഉപയോഗിച്ച കർഷകരാണ്‌ കണ്ണീരും വിലാപവുമായി നില്ക്കുന്നത്. ജൈവ വളം എന്ന പേരിൽ ഇവർ വിതരണം ചെയ്ത വളവും മരുന്നും ഉപയോഗിച്ചവരുടെ കൃഷിയിടം കരിഞ്ഞ് പോവുകയായിരുന്നു. കൃഷിയിടത്തിലേക്ക് ജൈവമെന്ന് പേരിൽ കൊടുത്ത മരുന്ന് ഉപയോഗിച്ച ആദിവാസി ശ്വാസം മുട്ടി പിടഞ്ഞ് മരിച്ചു. എസ് .പി സി എന്ന കമ്പിനിയും ഇടുക്കിയിലെ രാജാക്കാട് സർവീസ് സഹകരണ ബാങ്കും ഒക്കെ ചേർന്ന് നടത്തിയത് 300 കോടിയോളം രൂപയുടെ മണി ലോണ്ടറിങ്ങും തട്ടിപ്പുമാണ്‌.

എസ് പി സി എന്ന കമ്പിനിയുടെ Spc.ltd Idukki ജൈവ വളവും മറ്റും ഉപയോഗിക്കുന്ന കേരളത്തിലെ മുഴുവൻ കർഷകരും ഇതെല്ലാം അറിയണം. കർഷകർക്ക് വളം വാങ്ങാൻ കാശില്ലെന്ന് പറഞ്ഞപ്പോൾ എസ് പി സി കമ്പിനിയും രാജാക്കാട് സഹകരണ ബാങ്കും ചേർന്ന് കർഷകർക്ക് ചതി കുഴി ഉണ്ടാക്കി. 5000 മുതൽ ലക്ഷങ്ങൾ കർഷകർക്കായി ലോൺ പാസാക്കി. കർഷകരേ കൊണ്ട് ഒപ്പിടുവിപ്പിച്ച് കോടികൾ വരുന്ന തുക മുഴുവൻ നേരിട്ട് എസ് പി സി എന്ന സ്വകാര്യ വള കമ്പിനിയുടെ അക്കൗണ്ടിലേക്ക് രാജാക്കാട് സഹകരണ ബാങ്ക് കൈമാറി. ചില്ലി കാശ് കർഷകർക്ക് കൊടുത്തിട്ടില്ല. എന്നിട്ടിപ്പോൾ എസ് പി സി ക്കാർ ലോൺ തിരിച്ചടക്കുന്നില്ല. നൂറു കണക്കിനു കർഷകർക്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്നു. ജൈവ വളം എന്ന പേരിൽ കര്ർഷകർക്ക് എസ് പി സി എന്ന കമ്പിനി നല്കിയ വളം ഇട്ട കൃഷിയിടങ്ങൾ കരിഞ്ഞ് പോയി. കർഷകർ പട്ടിണിയിലായി. മനം നൊന്ത പലരും മരണപ്പെട്ടു. വിഷയം ഗൗരവമാണ്‌. കേരളത്തിൽ ജൈവ വളം എന്ന പേരിൽ ഇവർ ഇറക്കിയത് തമിഴ്നാട്ടിൽ നിന്നും ഫാക്ടറികൾ പുറം തള്ളുന്ന കറുത്തിരിക്കുന്ന കെമികൽ വേസ്റ്റുകൾ എന്ന് കർഷകർ ആരോപിക്കുന്നു. കറുത്ത് ഇരിക്കുന്ന എന്തേലും കൊടുത്താൽ ജൈവ വളം ആകില്ലെന്നും നിങ്ങളേ കൊല്ലാൻ ഉള്ള കീട നാശിനിയും മാരക വിഷവും ആയിരിക്കാം എന്ന് കേരളത്തിലേ ഓരോ കർഷകനും ഈ അമ്മയുടെ കണ്ണീരിൽ ചാലിച്ച ജീവിത കഥ അനുഭവവും മുന്നറിയിപ്പും ആയിരിക്കണം