രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസയുമായി മോദി

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം ജന്മദിനം. രാഹുലിന് പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ രാഹുലിന് ആയൂര്‍ ആരോഗ്യ സൗഖ്യം നേരുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു.

കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ അദ്ധ്യക്ഷന് പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു വീഡിയോയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യയ്ക്കാരെ പ്രചോദിപ്പിച്ച അഞ്ച് നിമിഷങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയിലും രാഹുലിന് ഇന്ന് നിര്‍ണായക ദിനമാണ്. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ 2022ല്‍ നടക്കുന്ന സ്വാതന്ത്യത്തിന്റെ 75ാം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും, മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. കര്‍ഷകരുടെ പ്രശ്‌നങ്ങളെപ്പറ്റിയും, വരള്‍ച്ചയെപ്പറ്റിയും തോഴിലില്ലായ്മയെപ്പറ്റിയും സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.