മോദി കുവൈറ്റിലേക്ക് വിട്ടില്ല, വിമാനത്താവളത്തിൽ പിണങ്ങി വീണ

വീണ ജോർജിനോട് കുവൈറ്റിലേക്ക് പോകണ്ടാ എന്നും എല്ലാം കേന്ദ്ര സർക്കാർ നോക്കികോലും എന്നും കേന്ദ്രം. കുവൈറ്റിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിൽ ഒരു ദിവസം മുഴുവൻ ക്യാമ്പ് ചെയ്ത ആരോഗ്യ മന്ത്രി ഒടുവിൽ നിരാശിതയായി. കേന്ദ്ര സർക്കാർ അനുമതി നല്കിയില്ല. കേന്ദ്ര സർക്കാരും വിദേശ്യകാര്യ വകുപ്പും ആണ്‌ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. കുവൈറ്റുമായി കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടത് രാജ്യാന്തിര തലത്തിലാണ്‌.

ഇതിൽ പ്രാദേശിക മന്ത്രി എത്തിയാൽ അനാവശ്യ ആശയ കുഴപ്പവും അധികാര തർക്കവും വിവാദത്തിനും കാരണമാകും എന്ന് കേന്ദ്രം വിലയിരുത്തി. സമാധാനപരമായ നീക്കങ്ങൾക്ക് കേന്ദ്ര ശ്രമിച്ചു. മാത്രമല്ല കേരള സർക്കാരിനു കാര്യമായി ഒന്നും കുവൈറ്റിൽ ചെയ്യാൻ അധികാരപരമായി ഇല്ല. അതിനാൽ തന്നെ വ്യക്തിപരമായ സന്ദർശനം എന്നതിൽ ഉപരി കേരള മന്ത്രി എന്ന നിലയിൽ കുവൈറ്റിൽ വീണാ ജോർജിനു റോൾ ഇല്ല. ഇതാകണം കേന്ദ്ര സർക്കാർ വീണാ ജോർജിനു അനുമ്നതി കൊടുക്കാതിരുന്നത്.

നല്ല നിലയിൽ കുവൈറ്റുമായി ഒത്ത് പോകുന്ന രക്ഷാ പ്രവർത്തനത്തിൽ കയറി അനാവശ്യമായ ഇറ്റപെടൽ നടത്തുന്നതും രാജ്യത്തിന്റെ സല്പേർ കളങ്കം ആകുന്നതും തടയാനും കേന്ദ്ര സർക്കാർ ബുദ്ധിപൂർവ്വം ശ്രമിച്ചു. ഇപ്പോൾ 45 മൃതദേഹവുമായി ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്തിൽ കേന്ദ്ര വിദേശ്യകാര്യ സഹമന്ത്രി എത്തുകയാണ്‌. നമ്മുടെ മന്ത്രിമാരായാൽ ഇങ്ങിനെ വരില്ല. മൃതദേഹങ്ങൾക്ക് ഒപ്പം യാത്ര ചെയ്യും എന്നും പ്രത്യേക വിമാനം വേണ്ടാ എന്നും കേന്ദ്ര മന്ത്രി കീർത്തി വർധൻ പറയുകയായിരുന്നു. കേന്ദ്ര മന്ത്രിയും ഇന്ത്യൻ മെഡിക്കൽ സംഘവും നേരത്തേ തന്നെ കുവൈറ്റിൽ എത്തി എല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ മൃതദേഹം കൊച്ചിയിലേക്ക് എത്തിക്കുന്നതും കേന്ദ്ര മന്ത്രി കീർത്തി വർധൻ നേരിട്ടാണ്‌

എന്നാൽ കൊച്ചിയിൽ വീണാ ജോർജിനു ഇതെല്ലാം കണ്ട് ചമ്മലും പിണക്കവും ആയി.ഗൾഫ് രാജ്യത്തുണ്ടായ ദാരുണമായ തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങളെ ഏകോപിപ്പിക്കാൻ കുവൈറ്റിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുവദിക്കാത്തത് നിർഭാഗ്യകരമാണെന്ന് കേരള ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച പറഞ്ഞു.കുവൈറ്റിലേക്ക് പോകാനുള്ള) സമ്മതം ലഭിക്കാത്തത് വളരെ ദൗർഭാഗ്യകരമാണ്. മരിച്ചവരിൽ പകുതിയിലധികം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്,“ ജോർജ്ജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങുകയാണ്‌ വീണാ ജോർജ്. എന്നാൽ മൃതദേഹങ്ങൾ കൊച്ചിയിലേക്ക് വരുമ്പോൾ ഇനി കുവൈറ്റിലേക്ക് എന്തിനു പോകണം എന്ന ചൊദ്യവും ഉയരുന്നുണ്ട്. ഇനി കുവൈറ്റിലെ ഇൻഷുറൻസ് നഷ്ടപരിഹാരം ഇതെല്ലാം ചെയ്യേണത് എംബസിയും കേന്ദ്ര സർക്കാരും മാത്രമാണ്‌. കേരള സംസ്ഥാന സർക്കാർ വ്യാഴാഴ്ച അടിയന്തര മന്ത്രിസഭായോഗം വിളിച്ചുകൂട്ടി, സംസ്ഥാന മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബുവിനൊപ്പം എം.എസ്. ജോർജ്ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. ഇരകളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് മേൽനോട്ടം വഹിക്കാനായിരുന്നു ഇത്. എന്നാൽ എല്ലാം ഭംഗിയായി നടന്ന സ്ഥിതിക്ക് യാത്ര ആവശ്യം ഇല്ലെന്നാണ്‌ കേന്ദ്ര സർക്കാർ നിലപാട്.കുവൈറ്റിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിൽ ബുധനാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 48 പേർ മരിച്ചു. പാർപ്പിട സൗകര്യത്തിലുള്ള 176 ഇന്ത്യൻ തൊഴിലാളികളിൽ 45 പേർ മരിക്കുകയും 33 പേർ ആശുപത്രിയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.കേരളത്തിൽ നിന്ന് 23, തമിഴ്‌നാട്ടിൽ നിന്ന് ഏഴ്, ഉത്തർപ്രദേശിൽ നിന്ന് മൂന്ന്, ഒഡീഷയിൽ നിന്ന് രണ്ട്, ബിഹാർ, പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച് എംബസി ഞങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. ഞങ്ങൾ അവിടെ നിന്ന് ശേഖരിച്ച ഡാറ്റ ആകെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 4 പേർ കേരളത്തിൽ നിന്നുള്ളവരാണ്,

മന്ത്രി വീണാ ജോർജ് പറയുന്നത് എൻ്റെ (കുവൈറ്റിലേക്കുള്ള) സന്ദർശനത്തിൻ്റെ ഉദ്ദേശ്യം പരിക്കേറ്റവർക്കൊപ്പം ആയിരിക്കാനും അവരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനുമാണ് എന്നാണ്‌.എന്നാൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ഒരു സൂപ്പർ ബ്വൈസർ ആയി സംസ്ഥാന മന്ത്രി പോകണ്ടാ എന്നാണ്‌ കേന്ദ്രം. കേന്ദ്രവും ഇന്ത്യൻ സൈന്യവും എംബസിയും കേന്ദ്ര മന്ത്രിമാരും എല്ലാം കുവൈറ്റിൽ ഉണ്ട് എന്നും പറയുന്നുപ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ദുരന്തത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യാഴാഴ്ച കുവത്തിയിലെത്തിയ മംഗഫിലെ ദാരുണമായ തീപിടുത്തത്തെ തുടർന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികൾ സന്ദർശിക്കുകയും ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.