ദീപാവലി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു. ‘രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍. ഈ പ്രകാശമേള എല്ലാവരുടെയും ജീവിതത്തില്‍ പുതിയ വെളിച്ചം കൊണ്ടുവരട്ടെ, നമ്മുടെ രാജ്യം എപ്പോഴും സന്തോഷം, സമൃദ്ധി, ഭാഗ്യം എന്നിവയാല്‍ പ്രകാശിക്കുന്നു’ എന്നാണ് മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം താന്‍ ഒപ്പിട്ട ഒരു ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു. ‘ഈ പുണ്യമായ ആഘോഷം നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും ആരോഗ്യവും പ്രകാശിപ്പിക്കട്ടെ, എല്ലായിടത്തും സന്തോഷമുണ്ടാകട്ടെ എന്നും മോദി കുറിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.