കണ്ണനെകണ്ട് പ്രധാനമന്ത്രി, താമരകൊണ്ട് തുലാഭാരം നടത്തും

ഗുരുവായൂർ: ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയ മോദി ക്ഷേത്രദർശനം നടത്തുകയും താമരകൊണ്ട് തുലാഭാരവും നടത്തും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്രനഗരിയിൽ ഒരുക്കുന്നത്.

ഇന്ന് വിവാഹം നടക്കുന്ന 30ലേറെ വധൂവരന്മാരെ മോദി നേരിട്ട് ആശംസിക്കും. ഉച്ചക്ക് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാർഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.മറൈൻ ഡ്രൈവിൽ നടക്കുന്ന ബി.ജെ.പിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങും.