വീണ്ടും മോദി വിപ്ലവം, 127 കൊല്ലം പഴക്കമുള്ള സായിപ്പിൻ്റെ ക്രിമിനൽ നിയമങ്ങൾ മാറ്റുന്നു

127കൊല്ലം പഴക്കം ഉള്ള അറു പഴഞ്ചൻ ക്രിമിനൽ നിയമങ്ങൾ ഇന്ത്യ പൊളിച്ചെഴുതുന്നു. നമ്മളേ ഭരിക്കുന്ന ബ്രിട്ടീഷുകാരുടെ പഴഞ്ചൻ ക്രിമിനൽ നിയമങ്ങൾ നരേന്ദ്ര മോദി മാറ്റുകയാണ്‌. ഇന്ത്യക്ക് സ്വന്തമായ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നു. ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഗംഭീരമായ ചർച്ചകൾക്ക് തുടക്കം കുറിച്ച് ആഭ്യന്തിര മന്ത്രി അമിത്ഷായും.

1860-ലാണ് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നത്. അത്രയും പഴക്കമുള്ള മുത്തശി നിയമങ്ങളാണ്‌ മോദി സർക്കാർ തിരുത്തുന്നത്. എന്തുകൊണ്ടാണ്‌ ബ്രിട്ടീഷുകാരുടെ കൊളോണിയൻ രീതിയിൽ ഉള്ള കോടതിയും വക്കീൽ ജഡ്ജി വേഷവും? എന്തുകൊണ്ടാണ്‌ കോടതികളിൽ ദ ലോർഡ് വിളിയും യുവർ ഓണർ വിളിയും.. എന്തുകൊണ്ടാണ്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടന്റെ ക്രിമിനൽ നിയമങ്ങൾ തന്നെ ഇപ്പോഴും ഇന്ത്യ പിൻതുടരുന്നത്? ഇതെല്ലാം വലിയ ചോദ്യങ്ങളാണ്‌ രാജ്യ സ്നേഹികളുടെ മനസിൽ.

ഇപ്പോൾ ആദ്യ പടിയായി ബ്രിട്ടൻ ഉണ്ടാക്കി ഇന്ത്യക്ക് സമ്മാനിച്ച് പോയ ക്രിമിനൽ നിയമങ്ങളിൽ സമൂലമായ പൊളിച്ചെഴുത്ത് നടത്താൻ പാർലിമെന്റ് തീരുമാനിച്ചു.  കൊളോണിയൽ കാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമ്പൂർണമായി പരിഷ്കരിക്കുന്നതിനുള്ള ബിൽ ആണിപ്പോൾ നരേന്ദ്ര മോദി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത വരും. അതായത് ഇനി പീനൽ കോഡ് എന്നല്ല.. പറയുക.. ഇനി ക്രിമിനൽ പ്രൊസീജ്യർ കോഡ് എന്നല്ല പറയുക.. പുതിയ നിയമം ഭാരതീയ ന്യായ സംഹിത ആയിരിക്കും. ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യയും വരും.

എല്ലാം സംസ്കൃത ശുദ്ധിയിലും ഹിന്ദിയിലും ഉള്ള ദേശീയമായ ഭാഷാ ചുമയുള്ള ഭാരതീയ പേരുകൾ തന്നെ.വിഘടനവാദം സായുധ കലാപം, അട്ടിമറി പ്രവർത്തനങ്ങൾ, വിഘടനവാദ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളിൽ നടപടി ക്രമവും ശിക്ഷയും അന്വേഷണ രീതിയിൽ അടി മുടി മാറും. കേരളത്തിലെ പോലീസുകാർ പ്രത്യേകം ശ്രദ്ധിക്കുക..പുതിയ നിയമങ്ങൾ വരുന്നുണ്ട്. അപ്പോൾ മനസിലായല്ലോ..ഇതെല്ലാം അതായത് നടപ്പാക്കുന്നതെല്ലാം രാജ്യത്തിന്റെ ഓലയിൽ എഴുതിയ കേന്ദ്ര നിയമങ്ങൾ ആണെന്നുള്ളത്.

രാജ്യത്തേ ക്രിമിനൽ നിയമങ്ങൾ മാറ്റുന്നതോടെ മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ പുതിയ പരിഷ്കാരങ്ങളാലും ഇന്ത്യൻ തനിമയിലും തിളങ്ങും. പുതിയ ബിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, “രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ” എന്നിവയ്ക്കുള്ള നിയമങ്ങൾക്ക് മുൻഗണന നൽകുന്നു. ബലാൽസംഗങ്ങൾക്ക് കൊലമരം നല്കുന്നതും ബില്ലിൽ ഉൾപ്പെടുത്തി എന്നാണറിയുക. ബലാൽസംഗ കൊലപാതകങ്ങൾക്ക് വധ ശിക്ഷ ഉറപ്പാക്കാനും നിയമ പരിഷ്കാരം മുൻഗണന നല്കും.

ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷയിൽ മാറ്റം വരുത്തും. ചെറിയ ശിക്ഷകൾ ചെയ്തവരെ വർഷങ്ങൾ എടുത്ത് കോടതി കയറ്റി കോടതിയുടെ സമയം കളയുന്ന പരിപാടി അവസാനിപ്പിക്കും. ഇത്തരക്കാർക്ക് കുറ്റം സമ്മതിക്കാൻ അവസരം നല്കും. സത്യം തുറന്ന് പറഞ്ഞ് കുറ്റം സമ്മതിച്ചാൽ കുറ്റകൃത്യത്തിൽ ഇളവ് നല്കും. സോഷ്യൽ വർക്കും സാമൂഹ്യ സേവനം ക്ളീനിങ്ങ്, രോഗി ശിശ്രൂഷ എന്നിങ്ങനെയുള്ള ജോലികൾ ശിക്ഷയായി നല്കും. എന്നാൽ കുറ്റം സമ്മതിക്കാതെ വിചാരണ നടത്തി കുറ്റവാളി എന്ന് കണ്ടെത്തിയാൽ പരമാവധി ശിക്ഷയും കോടതിയുടെ ചിലവും വസൂലാക്കും.

കൂടാതെ, കുറ്റകൃത്യങ്ങൾ ലിംഗ ഭേദമില്ലാത്തതാക്കിയിരിക്കുന്നു. സംഘടിത കുറ്റകൃത്യങ്ങളുടെയും തീവ്രവാദ പ്രവർത്തനങ്ങളുടെയും വിഷയം ഗൗരവമായി കാണും. തീവ്രവാദം സംശയിച്ചാൽ പോലും ജാമ്യം നല്കാത്ത വിധം ഉള്ളിൽ പൂട്ടും.തീവ്രവാദി അല്ല എന്ന് തെളിഞ്ഞാലേ പിന്നെ പുറം ലോകം കാണൂ. തീവ്രവാദ പ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും പുതിയ കുറ്റകൃത്യങ്ങളും
തടയുന്ന ശിക്ഷകൾ നിയമത്തിൽ ഉണ്ട്.വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴയും ശിക്ഷയും വർധിപ്പിച്ചിട്ടുണ്ട്.ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ പരിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞു.