എൽ.കെ അദ്വാനിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി മോദി

എൻ.ഡി.എ മീറ്റീങ്ങിൽ പ്രധാനമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി നേരേ പോയത് എൽ.കെ അദ്വാനിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങാൻ. തുടർന്ന് മുരളീ മനോഹർ ജോഷിയുടെ വീട്ടിൽ എത്തി. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും വസതിയിൽ ചെന്ന് കണ്ട് മോദി അനുഗ്രഹം വാങ്ങി

മോദിയേ അദ്വാനിയുടെ വീട്ടിൽ സ്വീകരിച്ചു. അദ്വാനിയുടെ വീട്ടിൽ നിന്നും ചായയും മോദി രുചിച്ചു. കുറച്ച് സമയം അദ്വാനിയുമായി പുതിയ സർക്കാരിന്റെ കാര്യങ്ങൾ മോദി ചർച്ച ചെയ്തു.ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം അദ്വാനിക്ക് ലഭിച്ചിരുന്നു.

വാജ്പേയി മന്ത്രി സഭയിൽ ഉപപ്രധാനമന്ത്രിയായിരുന്നു. 1980-ൽ പാർട്ടി സ്ഥാപിതമായതിനുശേഷം ഏറ്റവും കൂടുതൽ കാലം അദ്ദേഹം ബിജെപി അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സർക്കാരിന്റെ സൂത്ര ധാരൻ ആയിരുന്നു അദ്വാനി. ബിജെപിയെ ആദ്യമായി ഇന്ത്യൻ ഭരണത്തിൽ എത്തിച്ച പ്രധാന ശില്പിയുമാണ്‌.

1990-കളിൽ ആദ്യമായി അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പി.യുടെ ഉയർച്ചയുടെ സൂത്രധാരനായ അദ്വാനിക്ക് ബഹുമതിയുണ്ട്. രാമക്ഷേത്രം തിരികെ പിടിക്കാനും കർസേവയ്ക്ക് നേതൃത്വം നല്കാനും അദ്വാനി ഉണ്ടായിരുന്നു. അദ്വാനിയുടെ രഥയാത്ര ആയിരുന്നു അന്ന് ഹിന്ദിമേഖലയിൽ കൊടുങ്കാറ്റുയർത്തിയതും