മോദിയുടെ പദ്ധതിവയ്ച്ച് നവകേള സദസിന് ആളേകൂട്ടുന്നു, ബ്ളാക്ക്മെയിലും ഗുണ്ടായിസവും

നവകേരള സദസിനു ആളേ കൂട്ടാൻ കുടുംബ ശ്രീക്കാരേ ഭീഷണിപ്പെടുത്തുന്ന സി.പി.എം നേതാവിന്റെ ഓഡിയോ പുറത്ത്. പക്ക ഭീഷണിയാണ്‌. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഖാവ് ബലരാമൻ മാസ്റ്റർ ആണിത് ചെയ്യുന്നത്. നവകേരള സദസിനു 25ന് ഉച്ചക്ക് 1മുതൽ വൈകിട്ട് 6 മണിവരെ എല്ലാ കുടുംബ ശ്രീക്കാരും വന്നില്ലെങ്കിൽ വരാത്തവർക്ക് പിന്നെ പണിയും കൂലിയും ഇല്ലെന്ന് ഈ വിദ്വാൻ തട്ടിവിടുകയാണ്‌.

തൊഴിലുറപ്പ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്‌.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാണ്‌ പേരു തന്നെ. ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം- 2005 National Rural Employment Guarantee Act നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി പ്രവർത്തിക്കുന്നത്.

അല്ലാതെ ഇത്തരം സഖാക്കൾ അല്ല കുടുംബശ്രീയിൽ ആരു ചേരണം ചേരണ്ട എന്ന് തീരുമാനിക്കുന്നത്. കേന്ദ്രത്തിന്റെ പദ്ധതിയും വയ്ച്ച് ഇവിടെ പാർട്ടി വളർത്താനും ആളേ കൂട്ടാനും മാത്രമല്ല ഇപ്പോൾ പരിപാടികൾക്ക് വന്നില്ലേൽ ജോലി പോലും ഉണ്ടാവില്ലെന്നും വരെ ഭീഷണിപ്പെടുത്തുകയാണ്‌.