ആത്മഹത്യക്കുറിപ്പില്‍ പോലും സിഐയുടെ പേര്‌; സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ മൊഫിയയുടെ കുടുംബം

കൊച്ചി: മൊഫിയ പര്‍വീണിന്റെ(Mofia Parveen) ആത്മഹത്യയില്‍ ആരോപണ വിധേയനായ സി ഐ സുധീറിന്‍്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ മൊഫിയയുടെ കുടുംബം. സി ഐ സുധീറിന്‍്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് തെറ്റായ നടപടിയാണെന്ന് മൊഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം പറഞ്ഞു. സുധീറിനെതിരെ ആത്മഹത്യപ്രരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയും മോഫിയയുടെ ഭര്‍ത്താവുമായ സുഹൈലിനും രണ്ടും മൂന്നും പ്രതികളായ സുഹൈലിന്‍റെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവര്‍ക്കും നേരത്തെ ജാമ്യം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത്.
ഭര്‍തൃവീട്ടുകാര്‍ക്കും സിഐ സി.എല്‍ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മോഫിയ. മൊഫിയയുടെ ആത്മഹത്യയില്‍ സി ഐക്ക് പങ്കുണ്ട്.സി ഐക്കെതിരായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്ക് പോയത്.പിന്നീട് എന്തു സംഭവിച്ചെന്നറിയില്ലെന്നും പിതാവ് പറഞ്ഞു. ഇപ്പോള്‍ അര്‍ത്തുങ്കല്‍ SHO ആയി സുധീറിനെ നിയമിച്ചിരിക്കുകയാണ്. ഒന്നാം പ്രതിയായ മൊഫിയയുടെ ഭര്‍ത്താവിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും ദില്‍ഷാദ് കുറ്റപ്പെടുത്തി . മകളുടെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഐയെയും മൊഫിയയുടെ ഭര്‍ത്താവിന്റെ സഹോദരനും ഉള്‍പ്പെടെ മൂന്നുപേരെ മൂന്ന് പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ പിതാവ് പറഞ്ഞു. സി ഐ സുധീറിന് എതിരെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് ഉണ്ടാകും. മകളുടെ ആത്മഹത്യാ കുറിപ്പും സി ഐ ക്ക് എതിരായ തെളിവാണ്. ഇതൊന്നും പരിശോധിച്ചില്ല. മാത്രമല്ല അന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്റ്റേഷനില്‍ ഉണ്ടായിരുന്ന സിഐ മോശം ചോദ്യങ്ങള്‍ ചോദിച്ചതായും ദില്‍ഷാദ് ആരോപിച്ചിരുന്നു. ആത്മഹത്യക്കുറിപ്പില്‍ പേര് പരാമര്‍ശിച്ച ആലുവ പൊലിസ് സിഐ സുധീറിനെ കേസിലെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ മൊഫിയയുടെ മാതാപിതാക്കള്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് . സി ഐയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തില്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛന്‍ ദില്‍ഷാദ് വ്യക്തമാക്കായിരുന്നു . മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പില്‍ ആദ്യ പേര് സി ഐ സുധീറിന്റെതാണ്. പോലീസ് സ്റ്റേഷനിലെ പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നു. അന്വേഷണം നല്ല രീതിയില്‍ ആയിരുന്നു. പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.