ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് കേരളത്തിലേക്ക്

ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് കേരളത്തിൽ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയ ആവേശം കെട്ട് ഇറങ്ങുന്നതിന് തൊട്ട് പിന്നാലെയാണ് ആർ എസ് എസ് സർസംഘ് ചാലകിന്റെ വരവ്.
മെയ് അഞ്ചിന് തിരുവനന്തപുരത്ത് പാറശാലയിൽ വച്ച് നടക്കുന്ന ക്യാമ്പിൽ മോഹൻ ഭാഗവത് എത്തുന്നത് മൂന്ന് ദിവസം ക്യാമ്പിൽ ഉണ്ടാകും. ഇത്തരത്തിൽ ആർ എസ് എസ് സർസംഘചാലകിന്റെ യാത്ര വലിയ തരത്തിലുള്ള ആവേശത്തിലാണ് സംഘപരിവാർ പ്രവർത്തകർ

നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനു മുമ്പേ ആർ എസ് എസ് പ്രതിനിധികൾ പല വട്ടം കേരളത്തിലെ വിവിധ മത നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. ക്രിസ്ത്യൻ ബിഷപ്പുമാരുമായും നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോൾ നരേന്ദ്ര മോദി വന്ന ശേഷം കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടായിരിക്കുകയാണ്‌. രാഷ്ട്രീയ സമവാക്യങ്ങൾ മാറും എന്നാണ്‌ ബിജെപിയുടെ കണക്കു കൂട്ടൽ