അതിനെ ഞങ്ങള്‍ പാഠം പഠിപ്പിക്കും, പ്രത്യേകിച്ച്‌ മോഹന്‍ലാല്‍ ആരാധകര്‍; വെല്ലുവിളിച്ച്‌ മോഹല്‍ലാല്‍ ഫാന്‍സ്

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഒടിടിയില്‍ റിലീസ് ചെയ്താന്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫിലിം ചേംബറിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിഷേന്‍ ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍.

14 ജില്ലകളിലും റിലീസ് ചെയ്യില്ല എന്ന പറയുന്ന തീയേറ്ററിന് മുന്നില്‍ സമാന്തരമായി സ്‌ക്രീനിലൂടെ തങ്ങള്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വിമല്‍ കുമാര്‍ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദൃശ്യം 2

ഇന്ന്‌ ഏതോ ചില കൂട്ടര്‍ പത്രസമ്മേളനത്തില്‍ പറയുന്നത് ദൃശ്യം 2 OTT പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്താല്‍ തീയറ്ററില്‍ മോഹന്‍ലാലിന്റെയും ആന്റണി പെരുമ്ബാവൂരിന്റെയും സിനിമകള്‍ റിലീസ് ചെയ്യുന്നത് തടയും. ഇത് വല്ലാത്ത ചങ്കൂറ്റം ഉള്ള പ്രസ്താവന മാത്രമാണ്. ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന ആരാധകരുടെ അസോസിയേഷന്റെ അമരക്കാരനായ ഞാന്‍ നിങ്ങളോടൊക്കെ വെല്ലു വിളിച്ച്‌ കൊണ്ട്‌ പറയുന്നു പറയുന്നു 14 ജില്ലയിലും നിങ്ങള്‍ റിലീസ് ചെയ്യില്ല എന്ന് പറയുന്ന തീയേറ്ററിന് മുന്നില്‍ സമാന്തരമായി സ്ക്രീനിലൂടെ ഞങ്ങള്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഈച്ചയും കൊതുകും പൂപ്പലും പിടിച്ചിരിക്കുന്ന തീയേറ്റര്‍ ഉടമകളെ മോഹന്‍ലാല്‍ ആരാധകര്‍ അങ്ങനെ ഭയപ്പെടുന്ന ആള്‍ക്കാര്‍ അല്ല. അതിനെ ചുക്കാന്‍ പിടിക്കുന്നവര്‍ ആരായാലും അതിനെ ഞങ്ങള്‍ പാഠം പഠിപ്പിക്കും. പ്രത്യേകിച്ച്‌ മോഹന്‍ലാല്‍ ആരാധകര്‍.. ഓര്‍മ്മിക്കുക.