ചന്ദ്രനേ ഉടൻ ഹിന്ദു രാഷ്ട്രം ആക്കി പ്രഖ്യാപിക്കണം,ജിഹാദികളേ അവിടെ കയറ്റരുത് – സ്വാമി ചക്രപാണി മഹാരാജ് (ഹിന്ദു മഹാസഭ)

ചന്ദ്രനേ മുഴുവനായും ഹിന്ദു രാഷ്ട്രം (ഹിന്ദു രാഷ്ട്ര)ആക്കി പ്രഖ്യാപിക്കണം എന്നും പുതിയ രാജ്യത്തിന്റെ തലസ്ഥാനം   ചന്ദ്രയാൻ 3 ഇറങ്ങിയ ശിവശക്തി പോയിന്റ് ആയിരിക്കണം എന്ന ആവശ്യം ഉന്നയിച്ച് സ്വാമി ചക്രപാണി മഹാരാജ് രംഗത്ത്.ചന്ദ്രനെ മുഴുവനായും ഹിന്ദു രാജ്യമാക്കി നാമകരണം ചെയ്യണം. ഭാവി കുടിയേറ്റ സാധ്യതകൾ ഉണ്ടാകുമ്പോൾ ഇപ്പോൾ തന്നെ ഇതിന്റെ നാമം നിശ്ചയിക്കുന്നത് നന്നാകും.മറ്റ് മതങ്ങൾ ചെയ്യുന്നതിനുമുമ്പ് ചന്ദ്രന്റെ ഉടമസ്ഥാവകാശം ഇന്ത്യൻ ഗവൺമെന്റിനോട് സ്ഥാപിക്കണമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ആവശ്യപ്പെടുകയും പാർലമെന്റ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ, ലാൻഡർ സ്പർശിച്ച സ്ഥലത്തെ ‘ശിവശക്തി പോയിന്റ്’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിരുന്നു. ഇതിനു പിന്നാലെ വിമർശനം ഉയർന്നിരുന്നു. ചന്ദ്രയാൻ 1 വിക്ഷേപിച്ച് അത് ചന്ദ്ര ഉപരിതലത്തിൽ വീണ സ്ഥലം നെഹ്രു പോയിന്റ് എന്ന് വിളിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. തകർന്ന് വീണ സ്ഥലത്തിനു നെഹ്രു പോയിന്റ് എന്ന പേരിനെ പരിഹസിച്ച് ബിജെപിയും വന്നിരുന്നു. കോൺഗ്രസ് ആയിരുന്നു എങ്കിൽ ഇപ്പോൾ ചന്ദ്രയാൻ 3നും ചന്ദ്രയാൻ 1, 2 ഇവയുടെ ഗതി വരുമായിരുന്നു എന്നും അവർ ഇതിനേ ഇന്ദിരാ ഗാന്ധി പോയിന്റും രാജീവ് ഗാന്ധി പോയിന്റും ആക്കി മാറ്റുമായിരുന്നു എന്നും ബിജെപി പരിഹസിച്ചിരുന്നു

ഇതിനെല്ലാം പിന്നാലെയാണിപ്പോൾ ഹിന്ദു മഹാസഭ ചന്ദ്രനെ ഹിന്ദു രാജ്യമാക്കി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ചന്ദ്രനിൽ ഭീകര വാദം തീവ്രവാദം അനുവദിക്കരുത്. അങ്ങിനെ ഉള്ളവരെ അങ്ങോട്ട് വിടരുത്. ഒരു തീവ്രവാദിയ്ക്കും അവിടെ എത്താതിരിക്കാൻ ഇന്ത്യൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.ചന്ദ്രനെ പാർലമെന്റ് ചേർന്ന് ഉടൻ തന്നെ ഹിന്ദു സനാതൻ രാഷ്ട്രമായി പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ഇറങ്ങുന്ന സ്ഥലം അതിന്റെ തലസ്ഥാനമായ “ശിവശക്തി പോയിന്റ്” ആയി വികസിപ്പിക്കണം, അങ്ങനെ ജിഹാദി മാനസികാവസ്ഥയുള്ള ഒരു ഭീകരനും അവിടെ എത്താൻ കഴിയില്ല,അഖിലേന്ത്യ ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ്

സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.2020 ൽ, രാജ്യം കൊറോണ വൈറസിനോട് പോരാടുമ്പോൾ ഇതേ സ്വാമി ദേശീയ തലസ്ഥാനത്ത് ഒരു “ഗോമൂത്ര പാർട്ടി” സംഘടിപ്പിച്ച് വിവാദം ഉണ്ടാക്കിയിരുന്നു. ഗോമൂത്രം സേവിച്ചാൽ കോവിഡ് വരില്ലെന്നും തടയാം എന്നും പ്രവചനവും നടത്തിയിരുന്നു.അദ്ദേഹവും അദ്ദേഹത്തിന്റെ സഹ അഖിലേന്ത്യാ ഹിന്ദു മഹാസഭ അംഗങ്ങളും രോഗത്തിൽ നിന്ന് രക്ഷനേടാൻ ഗോമൂത്രം കുടിച്ച് അതിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. കേരളത്തിൽ നിന്നും സ്വാമി ദത്രാത്രയാനദ്ര അടക്കം ഇതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

കോവിഡ് കാലത്ത് മൃഗങ്ങളെ കൊന്ന് തിന്നുന്ന ആളുകൾ കാരണമാണ് കൊറോണ വൈറസ് വന്നത്. നിങ്ങൾ ഒരു മൃഗത്തെ കൊല്ലുമ്പോൾ, അത് ആ സ്ഥലത്ത് നാശമുണ്ടാക്കുന്ന ഒരുതരം ഊർജ്ജം സൃഷ്ടിക്കുന്നു എന്നും സ്വാമി സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞിരുന്നു.മറ്റ് രാജ്യങ്ങളിലേ കോവിഡ് മാറ്റാൻ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ഗോമൂത്രം കയറ്റുമതി ചെയ്യണം എന്നും ഇതേ സ്വാമി ആവശ്യം ഉന്നയിച്ചിരുന്നു.മുമ്പ് കേരളത്തിനെതിരേയും സ്വാമി പ്രസംഗിച്ചിരുന്നു. 2018ൽ കേരളത്തിലെ പ്രളയക്കെടുതിയിൽ ബീഫ് കഴിക്കുന്നവർക്ക് ഒരു സഹായവും ലഭിക്കരുതെന്ന് സ്വാമി ചക്രപാണി പറഞ്ഞിരുന്നു.കേരളത്തിൽ ഉള്ള എല്ലാ മതക്കാരും ബീഫ് കഴിക്കുന്നതാണ്‌ പ്രളയ കാരണം എന്നും പറഞ്ഞിരുന്നു. ഹിന്ദുക്കൾ കേരളത്തിൽ മറ്റ് മതക്കാർക്കൊപ്പം കഴിഞ്ഞ് അവരുടെ ശീലമായ ബീഫ് കഴിക്കൽ തുടങ്ങി എന്നും സ്വാമി മുമ്പ് പറഞ്ഞിരുന്നു. ഇതേ സ്വാമിക്ക് സ്വന്തമായ സെൻസറിങ്ങ് ബോർഡും ഉണ്ട്.ഈ വർഷം ആദ്യം, ബോളിവുഡ് സിനിമകളിലെയും വെബ് സീരീസ് മ്യൂസിക് വീഡിയോകളിലെയും ഹിന്ദു മതത്തെ അവഹേളിക്കുന്ന ഉള്ളടക്കം നിരീക്ഷിക്കാൻ അദ്ദേഹം “ധർമ്മ സെൻസർ ബോർഡ്” സ്ഥാപിച്ചിരുന്നു, ഇപ്പോൾ ചന്ദ്രനെ പേരു മാറ്റി ഹിന്ദു രാജ്യം എന്ന് നാമകരണം ചെയ്യാനുള്ള നിർദ്ദേശം സ്വാമിയേ വീണ്ടും വിവാദ നായകനാക്കിയിരിക്കുകയാണ്‌