മരുന്നുകൾക്ക് വൻ വില കുറവ്, പ്രധാനമന്ത്രി ജൻ ഔഷധി പ്രചരിപ്പിക്കുക

മരുന്ന് വിപണിയിലെ ചൂഷണം തടയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സംഭരമാണ്‌ പ്രധാനമന്ത്രി ജൻ ഔഷധി. മരുന്നുകൾക്ക് 90% ഡിസ്കൗണ്ടാണിവിടെ. കേരളത്തിൽ ധാരാളം പ്രധാനമന്ത്രി ജൻ ഔഷധി സ്റ്റോറുകൾ ഉണ്ട്. മോഡേൺ മെഡിസിനിലെ എല്ലാം മരുന്നും ഉണ്ട്. എന്നാൽ ഡോക്ടർമാർക്ക് കമ്മീഷൻ കിട്ടാത്തതിനാൽ അവർ ജൻ ഔഷധി മരുന്നുകൾ രോഗികൾക്ക് കുറിച്ച് നല്കാതെ വൻ ചതി ചെയ്യുന്നു. പാവങ്ങൾക്ക് കുറഞ്ഞ ചിലവിൽ ലാഭത്തിന്റെ 90% ഡിസ്കൗണ്ടായി വിലയിൽ കുറച്ച് നല്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ മെഡിക്കൽ സ്റ്റോറുകളിലേക്ക് ജനം എത്തണം. ഗൂഗിൾ പ്ലേസ്റ്റോറിൽ നോക്കിയാൽ അടുത്ത ഷോപ്പ് എവിടെ എന്നറിയാം. മരുന്ന് മാഫിയകളും ആശുപത്രി മാഫിയകളും ചേർന്ന് വില കുറച്ച് മരുന്ന് വില്ക്കുന്ന ഈ കേന്ദ്രത്തേ തകർക്കാൻ ശ്രമിക്കുന്നു ജൻ ഔഷധിയെക്കുറിച്ച് ജൻ ഔഷധിശാല ഉടമ ശ്രീ അജിത്ത് പറയുന്നതിങ്ങനെ,

ലൈഫ് സ്റ്റൈൽ ഡിസീസിനുള്ള എല്ലാ മരുന്നുകളും ജൻ ഔഷധിയിലുണ്ട്. ഐഎംഎ പോലും ഇതിനെ പരസ്യമായി സപ്പോർട്ട് ചെയ്യുന്നില്ല. 200 മുതൽ 300 രൂപ വില വരുന്ന മരുന്നുകൾക്ക് ജൻ ഔഷധിയിൽ 60 രൂപമാത്രമേയുളളൂ. പലപ്പോഴും മരുന്നിന് വില കുറയുന്നതാണ് ജനങ്ങൾക്ക് സംശയമുണ്ടാക്കിയത്. പല സ്ഥലങ്ങളിലും ജൻ ഔഷധി ഷോപ്പുകൾ പുറത്തേക്ക് പോകാൻ ഡോക്ടർമാർ പോലും കാരണമാകുന്നുണ്ട്. മരുന്നു മാഫിയയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചില ഡോക്ടേഴ്സ് ജൻ ഔഷധിയെ പ്രൊമോട്ട് ചെയ്യുന്നില്ലെന്നും അജിത്ത് കർമ ന്യൂസിനോട് പറഞ്ഞു