ഭാര്യ കൊന്നത് ആരെയെന്നറിയില്ല എന്നെയല്ല അവൾ ഉപദ്രവകാരി പേടിയാണ്‌ അടുത്തേക്ക് പോകാൻ, വാർത്തകളറിഞ്ഞത് മാധ്യമങ്ങളിലൂടെ- നൗഷാദ്

ഭാര്യ അഫ്‌സാനയെ ഭയന്നാണ് താൻ നാടുവിട്ടതെന്ന് ഒന്നര വർഷത്തിനു ശേഷം പോലീസ് കണ്ടെത്തിയ നൗഷാദ്. തൊമ്മൻകുത്ത് എന്ന സ്ഥലത്താണ് കഴിഞ്ഞ ഒന്നര വർഷമായി നൗഷാദ് താമസിച്ചിരുന്നത്. അവിടെ കൂലി വേല ചെയ്തായിരുന്നു ഉപ ജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ല.ഭാര്യ ആരെയാണ്‌ കൊന്നത് എന്ന് എനിക്കറിയില്ലെന്നും ഏതായാലും ഞാൻ ജീവനോടെ ഉണ്ടെന്നും നൗഷാദ് പറഞ്ഞു.

അയൽ വാസിക്ക് പറയാനുള്ളത് ഇങ്ങിനെ

ആരോടും വലിയ അടുപ്പമില്ലാതെയാണ് നൗഷാദും കുടുംബവും പരുത്തിപ്പാറയിലെ വാടക വീട്ടില്‍ കഴിഞ്ഞത്. വിശാലമായ ഒരു പറമ്പിന് നടുവിലാണ് ഇവരുടെ വീട്. അവിടെ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ നൗഷാദ് സ്ഥിരമായി അഫ്‌സാനയെ മര്‍ദ്ദിക്കുമായിരുന്നു. പലപ്പോഴും മര്‍ദ്ദനം സഹിക്കവയ്യാതെ അഫ്‌സാന തങ്ങളുടെ വീട്ടില്‍ എത്താറുണ്ടെന്ന് പ്രദേശവാസി ഷാനി പറഞ്ഞു. രണ്ട് കുട്ടികളുമായി എത്തുന്ന അഫ്‌സാനയെ ഏറെ നേരം കഴിഞ്ഞ് നൗഷാദ് വന്ന് വിളിച്ച് കൊണ്ടു പോകാറാണ് പതിവ്.

ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തൊടുപുഴ ഡിവൈഎസ്‍പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥൻ ജയ്മോന്റെ നേതൃത്വത്തിലുള്ള സംഘം നൗഷാദിനെ കണ്ടെത്തുന്നത്. നൗഷാദ് സ്ഥലത്ത് ഉള്ളതായി ഇയാൾ താമസിച്ചിരുന്ന പ്രദേശത്തെ ചിലർ പോലീസിൻറെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇയാളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് പ്രദേശവാസിയായ ജയ്‌മോൻ എന്ന പോലീസുകാരൻ സ്ഥലത്തെത്തുകയും നൗഷാദുമായി സംസാരിക്കുകയും ചെയ്തു. വീട്ടിൽനിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പോലീസിൽ മൊഴി നൽകിയതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. ഒന്നരവർഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോൺ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു.

നാടുവിട്ടത് പേടിച്ചിട്ടാണെന്നും ഭാര്യയുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ട്. ഇനി തിരികെ പോകാനും പേടിയാണ്. മാധ്യമവാർത്തകൾ കണ്ടപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. രണ്ട് വർഷമായി ഭാര്യയുമായി ബന്ധമില്ല. ജീവനിൽ പേടിച്ചിട്ടാണ് മാറിനിന്നതെന്നും നൗഷാദ് പറയുന്നു

പത്തനംതിട്ട കലഞ്ഞൂരിൽ കാണാതായ നൗഷാദിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് ഭാര്യ മൊഴി നല്കിയിരുന്നു. എന്നാൽ എവിടെ കുഴിച്ചിട്ടെന്ന് ചോദിച്ചപ്പോൾ മറ്റ് രീതിയിൽ കൊന്നു എന്നു പറഞ്ഞിരുന്നു.ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി.

എന്നാൽ നൗഷാദിനെ കണ്ടെത്തണം എന്നും ഒന്നിച്ച് താമസിക്കണം എന്ന് ആഗ്രഹം എനിക്കുണ്ടായിരുന്നു അതിനായിരുന്നു കൊന്നു എന്ന് പറഞ്ഞത് എന്ന് അഫ്സാന പറഞ്ഞു. ഇത് കേട്ടിട്ട് നൗഷാദ് തിരികെ വരും എന്ന് കരുതി. എന്നാൽ അവളേ കാണാനും അടുത്ത് പോകാനും വരെ ഭയം ആണെന്നും ആ നാട്ടിലേക്ക് ഇനിയില്ലെന്നും നൗഷാദ് പറഞ്ഞു. കൂലി പണി എടുത്ത് സന്തോഷത്തോടെ ജീവിക്കും എന്നും പറഞ്ഞു.

നൗഷാദിന്റെ മൃതദേഹം പരതുന്നതിനിടെ മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു. ഒരു സ്ത്രീ ഇങ്ങിനെ കള്ളം പറഞ്ഞ് ജയിലിൽ പോകുമോ എന്നാണ്‌ പോലീസിനേ കുഴയ്ക്കുന്നത്.

നൗഷാദിന്റെ മൃതദേഹം ആദ്യം അടുത്തുള്ള സെമിത്തിരിയില്‍ ഉണ്ടെന്നാണ് അഫ്‌സാന പറഞ്ഞത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് വീടിനുള്ളില്‍ കുഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവിടെ പരിശോധന നടത്തിയത്. എന്നാല്‍ അവിടെയും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ അഫ്‌സാനയെ വീട്ടില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തു.