ഹൈക്കോടതി വിധിക്ക് പിന്നാലെ തടിയന്റവിടെ നസീറിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിയണം

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ നിന്നും തടിയന്റവിടെ നസീറിനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെ തടിയന്റവിടെ നസീര്‍ എന്ന ഭീകരനെ ന്യായീകരിച്ച് നിരവധദി പേരാണ് രംഗത്ത് എത്തുന്നത്. എന്നാല്‍ നസീറിന്റെ പേരില്‍ ഇനിയുള്ളത് ബംഗളൂര്‍ സ്‌ഫോടനം അടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേസുകളാണ്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനമുണ്ടായത്. ഈ അക്രമണത്തില്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനെ വെള്ള പൂശാന്‍ ശ്രമം നടക്കുകയാണ്. തമ്പി നാരായണനോട് പോലും ഇയാളെ ഉപമിച്ചവരുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ആന്റി ടെറര്‍ സൈബര്‍ വിങ്ങ് പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത് ഏവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്, കണ്ണൂര്‍ സ്വദേശിയായ തടിയന്റവിട നസീര്‍ അഥവാ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന ഈ വലിയ മനുഷ്യസ്‌നേഹിയുടെ പേരിലുള്ള നിസ്സാര കേസുകള്‍ താഴെകൊടുത്തിരിക്കുന്നു. ISIS, ലക്ഷര്‍ -ഇ- ത്വൊയിബാ റിക്രൂട്ട്‌മെന്റു് കേസുകള്‍. 2008-ലെ ബംഗളുരു സ്‌ഫോടന പരമ്പരാ കേസുകള്‍. തീവ്രവാദസംഘടനാ റിക്രൂട്ടുമെന്റു് കേസുകള്‍. ഇ.കെ. നായനാര്‍ വധശ്രമക്കേസ്. കാച്ചപ്പള്ളി ജൂവലറി കവര്‍ച്ചാ കേസു്.കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്.കളമശ്ശേരി ബസ് കത്തിക്കല്‍ കേസു. .നിരവധി മോഷണ കേസുകള്.

ഹൈക്കോടതി വെറുതേ വിട്ട മഹാനായ മനുഷ്യസ്‌നേഹിയായ ഭീകരന്‍ തടിയന്റിവിടെ നസീറിന്റെ മറ്റ് പ്രവര്‍ത്തന മേഖലകള്‍ ഇങ്ങിനെ…. ലഷ്‌കര്‍-ഇ-ത്വൊയ്യിബ എന്നതീവ്രവാദ സംഘടനയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍. ISIS അല്‍ കേരളാ മിലിറ്ററി ബ്രിഗേഡു കമാന്‍ഡര്‍. ഓള്‍ കേരളാ മിലിറ്ററി ബ്രിഗേഡു കമാന് ഡര്‍ ആയിരുന്ന റഷീദു് അബ്ദുള്ളയുടെ കൂട്ടാളി. കേരളത്തില്‍ നിന്നും മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ടു് ചെയ്യുകയും , അവരില്‍ ചിലര്‍ കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തില്‍ NIA കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തതാണു. തടിയന്റിവിടെ നസീര് PDP നേതാവ് ആയിരുന്നു.അബ്ദുള്‍ നാസര്‍ മദനിയുടെ കൂട്ടാളി തടിയന്റെവിട നസീര്‍ എന്ന ഈ മനുഷ്യസ്‌നേഹി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് അബ്ദുള്‍ നാസര്‍ മദനി 1989-ല്‍ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ഐ.എസ്.എസ്.) ആണ്. പിന്നീട് ഐ.എസ്.എസ്. നിരോധിക്കപ്പെട്ടതോടെ മദനി പുതിയതായി തുടങ്ങിയ പി.ഡി.പി. യുടെ പ്രവര്‍ത്തകനായി. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് മദനി അറസ്റ്റിലായതോടെ നസീര്‍ സ്വന്തം നിലയ്ക്ക് ഈ വലിയ മനുഷ്യന്‍ പ്രവര്‍ത്തനമാരംഭിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തായതിനെത്തുടര്‍ന്ന് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി അദ്ധേഹം തന്റെ സമൂഹ്യസേവനം തുടര്‍ന്നു. പൊളിറ്റിക്കല്‍ ഇസ്‌ളാമിന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ എന്ന അതിവിശുദ്ധ പ്രവൃത്തിക്കായി പണം കണ്ടെത്താനായി 2002 ജൂണ്‍ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജൂവലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടരക്കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു് ഈ മഹാന്‍ കേരളത്തിലെ ജിഹാദികള്‍ക്കു് ഒരു് നല്ല മാതൃകാപുരുഷനായി മാറിയിരുന്നു. തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി സമര്‍ദ്ദം ചെലുത്തന്നതിലേയ്ക്കായി, തമിഴ്നാട് സര്‍ക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ഒരു് ബസ് 2005 സെപ്റ്റംബര്‍ 9-നു വെറുതേ തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയില്‍ വച്ച് വെറുതേ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രധാന സൂത്രധാരകനും ഒന്നാം പ്രതിയുമായിരുന്നു് ഈ വളരെ നല്ല മനുഷ്യന്‍. ആ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ മഅദനിയെന്ന ഒരു വളരെ നല്ല സ്ത്രീയും കൂട്ടുപ്രതിയായിരുന്നു.

കുടകിലെ തീവ്രവാദ ക്യാമ്പ്, കാശ്മീര്‍ തീവ്രാദ റിക്രൂട്ട്‌മെന്റ് കേസിലും നസീര്‍ എന്ന വിശുദ്ധ ജിഹാദി കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെടുകയും , ഈ നികൃഷടനായ നല്ല മനുഷ്യനു് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്. റഹിം പൂക്കടശ്ശേരി വധശ്രമം, തയ്യില്‍ വിനോദ് വധം തുടങ്ങിയ കേസുകള്‍, കള്ളനോട്ട് കേസുകള്‍, പോലീസുകാരെ ആക്രമിച്ച കേസുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തുകയും ചെയ്തുവെന്ന നിരവധി നിസാര കേസുകളിലും ഈ വളരെ നല്ലവനായ ഭീകരജിഹാദി സുഡാപ്പി പ്രതിയായിരുന്നു. 2009 നവംബറില്‍ മേഘാലയ അതിര്‍ത്തിയില്‍ ബംഗ്ലാദേശില്‍ വച്ചു് റാവ്വ് ഈ അതിതീവ്രവദിയായ മനുഷ്യസനേഹിയെ പിടിക്കുകയായിരുന്നു്. ലഷ്‌കര്‍ തീവ്രവാദി ഡേവിഡ് ഹെഡ്ലി നല്‍കിയ സൂചനകളെ തുടര്‍ന്നായിരുന്നു് ഇപ്പോള്‍ ഹൈക്കോടതി വെറുതേ വിട്ട ഈ പാവം നസീറിനെ അറസ്റ്റ് ചെയ്തത്.ഈ , തീവ്രവാദി എന്നും ഭീകരന്‍ എന്നും വിവരമില്ലാത്ത സംഘികള്‍ വിളിക്കുന്നതിനു ഇപ്പോള്‍ ഹൈക്കോടതി വിധിയിലൂടെ ഒരു തിരുത്തും കൂടി വന്നിരിക്കുകയാണ്.