പോലീസ് കൈ തട്ടി മാറ്റിയപ്പോള്‍ തീ പടര്‍ന്നു,അച്ഛനെയും അമ്മയെയും ഒരേ മണ്ണില്‍ അടയ്ക്കണമെന്ന ആവശ്യവുമായി മക്കള്‍

നെ​യ്യാ​റ്റി​ന്‍​ക​ര: കോ​ട​തി​യു​ത്ത​ര​വു​പ്ര​കാ​രം കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​വ​ര്‍​ക്കു​മു​ന്നി​ല്‍ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​യും മ​രി​ച്ചു. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അമ്പിളിയാണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഇ​വ​രു​ടെ ഭാ​ര്‍​ത്താ​വ് രാ​ജ​നും മ​രി​ച്ചി​രു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ങ്ങ​യി​ല്‍ നെ​ട്ട​തോ​ട്ടം കോ​ള​നി​ക്കു​സ​മീ​പ​മാ​ണ് രാ​ജ​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഗു​രു​ത​ര​പൊ​ള്ള​ലേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല് കഴിയുമ്പോഴാണ് മ​ര​ണം.

ക​ഴി​ഞ്ഞ 22 ന് ​ആ​ണ് രാ​ജ​നും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. രാ​ജ​ന്‍ അ​യ​ല്‍​വാ​സി​യാ​യ വ​സ​ന്ത​യു​ടെ വ​സ്തു കൈ​യേ​റി കു​ടി​ല്‍​കെ​ട്ടി​യെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.ഇ​തി​ല്‍ കോ​ട​തി അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​നെ നി​യ​മി​ച്ചു. ക​മ്മി​ഷ​നു​മാ​യി വീ​ട് ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. രാ​ജ​ന്‍ ഭാ​ര്യ​യെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച്‌ പെ​ട്രോ​ള്‍ ദേ​ഹ​ത്തൊ​ഴി​ച്ചു. എ​ന്നാ​ല്‍ പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ പോ​ലീ​സു​കാ​രന്‍ കൈ ​തട്ടിമാറ്റിയപ്പോള്‍ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

താന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ലൈ​റ്റ​ര്‍ പോ​ലീ​സ് ത​ട്ടി​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് രാ​ജ​ന്‍ ത​ന്നെ​യാ​ണ് മ​രി​ക്കു​ന്ന​തി​നു മു​ന്‍​പ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. താന്‍ പോലീസ് പിന്മാറാന്‍ വേണ്ടി ആണ് അങ്ങനെ ചെയ്തതെന്നും മരിക്കാന്‍ വേണ്ടി ചെയ്തതല്ല എന്നും രാജന്‍ പറഞ്ഞിരുന്നു.

അച്ഛന്റെ മരണത്തില്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജന്റെ മക്കള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് അമ്ബിളിയും മരണപ്പെട്ടിരിക്കുന്നത്. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അച്ഛനെ അടക്കാന്‍ അനുവദിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കള്‍ പറഞ്ഞു.

‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് പറഞ്ഞു.

ചോറ് കഴിക്കുമ്ബോള്‍ ഷര്‍ട്ടില്‍ പിടിച്ച്‌ ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു