മണിപ്പൂർ കലാപത്തിൽ മതമില്ല, മ്യാന്മർ നുഴഞ്ഞുകയറ്റം നിർത്തൂ, സത്യാവസ്ഥ വെളിപ്പെടുത്തി മെയ്തേയ് ക്രൈസ്തവർ

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട യഥാർത്ഥ കാരണം വെളിപ്പെടുത്തി  മെയ്തേയ് ക്രിസ്ത്യാനികൾ. മണിപ്പൂർ അക്രമത്തിന് ഉത്തരവാദികൾ അനധികൃത കുടിയേറ്റക്കാർ. അനധികൃത കുടിയേറ്റക്കാർ കയറി മണിപൂരിനെ അശാന്തമാക്കി. ആയുധങ്ങൾ എങ്ങിനെ സാധാരണക്കാരുടെ കൈകളിൽ എത്തി. അതും അത്യാധുനികമായ തോക്കുകൾ. മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന എല്ലാ വിഷയങ്ങൾക്കും പിന്നിൽ അനധികൃത കുടിയേറ്റക്കാരാണെന്ന് മെയ്തേയ് ക്രിസ്ത്യാനികൾ പറയുന്നു. മണിപ്പൂരിന്റെ ജനത വിളിച്ച് പറയുന്ന ഈ സത്യങ്ങൾ കേൾക്കാതെയും കാണാതെയും പോകരുത്.


മണിപ്പൂരിലെ അക്രമത്തെ അപലപിക്കുകയും ഇത് തടയാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മെയ്തേയ് ക്രിസ്ത്യാനികൾ പറഞ്ഞ മറ്റൊരു കാര്യം ഇങ്ങിനെ, മണിപ്പൂരിലെ വിവിധ സമൂഹങ്ങൾ ഒത്തുചേർന്ന് സമാധാനപരമായ പരിഹാരം കാണണമെന്നും അവർ അഭ്യർത്ഥിച്ചു. അക്രമം സംസ്ഥാനത്തിന്റെ സമാധാനത്തിനും സൗഹാർദ്ദത്തിനും ഭീഷണിയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും ക്രൈസ്തവർ പറഞ്ഞു. അക്രമം അവസാനിപ്പിക്കാൻ മണിപ്പൂരിലെ ജനങ്ങളോട് ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

മെയ്തേയ് ക്രിസ്ത്യാനികൾ അവരുടെ പ്രതിഷേധ പരിപാടിയിൽ ഉയർത്തിയ പ്ളക്കാർഡുകളും ശ്രദ്ധേയമാണ്‌…അതിൽ ഒന്ന് ഇങ്ങിനെ. മണിപ്പൂർ കലാപത്തിനേ വിശദീകരണം നല്കുന്നവർ ട്രൈബൽ കാർഡ് വയ്ച്ച് വിലയിരുത്തരുത്. കലാപത്തിനു ഗോത്രവർഗ്ഗക്കാരുടെ കാർഡ് ഉപയോഗിക്കുന്നത് നിർത്തുക..

ഇന്ത്യാ – മ്യാന്മർ അതിർത്തി കർശനമായും സുരക്ഷിതം ആക്കണം. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം കർശനമായും തടയണം. അനവധി റോഹിങ്ക്യക്കാരാണ്‌ ഇതുവഴി മണിപ്പൂരിൽ എത്തുന്നത്. ഇത്തരക്കാർ എത്തുമ്പോൾ ആയുധങ്ങൾ വരെ എത്താൻ സാധ്യത ഉണ്ട്. അതിനാൽ ഇന്ത്യാ മ്യാന്മാർ​‍ അതിർത്തി സുരക്ഷിതമാക്കി നുഴഞ്ഞുകയറ്റം തടയണം.

ഞങ്ങളുടെ ആളുകളേ വിഭജിച്ച് കാണുന്നതിനെതിരേ ആണ്‌ ഞങ്ങൾ എന്നും പുറമേ നിന്നുള്ള കടന്നു കയറ്റം തടയണം എന്നും പറയുന്നു. ഭീകരന്മാരിൽ നിന്നും ഞങ്ങളേ രക്ഷിക്കുക എന്നും അവർ പറയുന്നുനിയമ വിരുദ്ധ കുടിയേറ്റം നിർത്തുക.. സമാധാനം ഞങ്ങൾക്ക് തരിക … നിയമ വിരുദ്ധ കുടിയേറ്റത്തിലൂടെ കടന്ന് വന്നവർ മണിപൂരിൽ ഉണ്ട് എന്നാണ്‌ മെയ്തേയ് ക്രിസ്ത്യാനികൾ ഉയർത്തുന്ന ഈ പോസ്റ്ററുകൾ അടിവരയിട്ട് സൂചിപ്പിക്കുന്നത്. ഈ ആളുകളും ദൃശ്യങ്ങളും ചിത്രങ്ങളും ഒന്നും വ്യാജമോ ഒരു പ്രചാരണത്തിനായി നിർമ്മിച്ചതോ അല്ല. മെയ്തേയ് ക്രിസ്ത്യാനികൾ സ്വയം തുറന്ന് ലോകത്തോട് പറയുന്ന കാര്യങ്ങളാണിതെല്ലാം