സുരേഷ് ഗോപി സിനിമാ നടനായതിനാൽ സിനിമാ സ്റ്റൈലിൽ പ്രതികരിക്കുമെന്ന് എംടി രമേശ്

കോഴിക്കോട്. സുരേഷ് ഗോപി സിനിമാ നടനായതിനാല്‍ സിനിമ സ്റ്റൈലില്‍ തന്നെ പ്രതികരിക്കും. സുരേഷ് ഗോപി 20 ശതമാനം രാഷ്ട്രീയക്കാരനും 80 ശതമാനം സിനിമാ നടനുമാണെന്നും അദ്ദേഹം പ്രതികരിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അടുത്ത് പോകണമോ എന്നത് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാം.

മുസ്ലീം ലീഗിനെ കരുവാക്കി പാലസ്തീന്‍ വിഷയത്തില്‍ സിപിഎമ്മും കോണ്ഡഗ്രസും മത ധ്രുവീകരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇരു പാര്‍ട്ടികളും ലക്ഷ്യം വെക്കുന്നത്. ഇരു പാര്‍ട്ടികളും റാലി നടത്തുന്നത് കോഴിക്കോടും മലപ്പുറത്തുമാണ്.

ഹമാസ് അനുകല റാലി തെക്കന്‍ കേരളത്തില്‍ നടത്തുന്നില്ല. പാലസ്തീനികളോടുള്ള സ്‌നേഹമല്ല മറിച്ച് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള റാലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.