ക്ലാസ് ലീഡറായ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനം, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

കോട്ടയം. സഹപാഠികള്‍ 10 ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ക്ലാസ് ലീഡര്‍ കൂടിയായ വിദ്യാര്‍ഥി ബഹളം വച്ച സഹപാഠികളുടെ പേര് എഴുതിയിരുന്നു. ഇതില്‍ പ്രകോപിതരായ സഹപാഠികളാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.

സഹപാഠികള്‍ കുട്ടിയുടെ മുഖത്ത് ആദ്യം അടിച്ചു. പിന്നീട് നിലത്തിട്ട് ചവിട്ടുകയും പുറത്തു പറഞ്ഞാല്‍ കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ ശരീരത്തില്‍ വേദന അനുഭവപ്പെട്ടതോടെ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.