അമ്മായിയമ്മക്ക് ജന്മദിനാശംസകൾ നേർന്ന് നടി മുക്ത

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.റിമി ടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.ഇപ്പോഴിതാ തന്റെ അമ്മായിയമ്മക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം.ഇന്ന് റിങ്കുവിന്റെ അമ്മ റാണിയുടെ ജന്മദിനമാണ്.തന്റെ പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മുക്ത.

2015ലായിരുന്നു ഇരുവരുടേയും വിവാഹം.ഇവർക്ക് ഒരു മകളാണ്,കണ്മണി എന്ന് വിളിക്കുന്ന കിയാരയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്തന്റെ മകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്.അടുത്തിടെ തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മച്ചിത്രങ്ങളും മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്.പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു.ഗോൾ,നസ്രാണി,ഹെയ്‌ലസാ,കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്.യഥാർഥ പേര് എൽസ ജോർജ് എന്നാണ്.

കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമവിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത,ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.