സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു, ഗേറ്റ് പൊളിച്ചു

കോട്ടയം:സഭാതര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ഏറ്റെടുത്തു. ജില്ലാ ഭരണകൂടത്തിന്റെ നടപടി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ്.അതേസമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിലനിന്നിരുന്നു. വൈദികരുടെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികള്‍ പൊലീസിനെ തടയുകയും ചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികളാണ് സംഭവസ്ഥലത്ത് പ്രതിഷേധിച്ചത്.

അതേസമയം പൊലീസ് ഗേറ്റ് പൊളിച്ചാണ് അകത്തേക്ക് കടന്നത്.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി നല്‍കിയ കാലവധി ഇന്നാണ് അവസാനിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പൊലീസ് നടപടികള്‍ ആരംഭിച്ചത്.