![athira](https://thekarmanews.com/wp-content/uploads/2021/03/New-Project-2021-03-30T114516.309.jpg)
റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് വന്ന ഷോയാണ് മഞ്ച് സ്റ്റാർ സിംഗർ. 5-14 വയസ്സിനുമിടയിലുള്ള കുട്ടി ഗായകരാണ് ഇതിൽ മാറ്റുരക്കാനെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിലൊരാളായിരുന്നു ആതിര മുരളി ഫൈനൽ വരെയെത്തിയ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്. താൻ വിവാഹിതയാകാൻ പോവുകയാണെന്ന വിവരമാണ് ആരാധകരുമായി പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ ആതിര പങ്കുവച്ചത്.
ഒരുമിച്ചായിട്ട് ഏഴുവർഷം എന്ന ക്യാപ്ഷനിലൂടെയാണ് ആതിര മുരളി ഭാവി വരന് മോതിരം കൈമാറുന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പങ്ക് വച്ചത്. നിരവധിപ്പേരാണ് ആതിരക്ക് ആശംസയുമായെത്തിയിരിക്കുന്നത്. സരിഗമപ താരങ്ങളും പഴയ മഞ്ച് സ്റ്റാർസിംഗേഴ്സും ആതിരക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഈ കുട്ടി ഇത്രയും വലുതായോ എന്ത് പെട്ടന്നാണ് വർഷങ്ങൾ കടന്നുപോകുന്നത് എന്നൊക്കെയാണ് ആരാധകർ പറയുന്നത്.
സംഗീത കുടുംബത്തിൽ തന്നെയാണ് അതാരയുടെ ജനനനം. ആതിരയുടെ സഹോദരനും, അച്ഛനും സംഗീതജ്ഞർ ആണ്. വള്ളിക്കെട്ട്’ എന്ന മലയാള സിനിമയിലൂടെ ആതിര പിന്നിണി ഗാനരംഗത്തേക്കും പ്രവേശിട്ടുണ്ട്. ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്കരം തുടങ്ങി നിരവധി അവാർഡുകളും ആതിര നേടിയിട്ടുണ്ട്.