കേരളം ഭരിക്കാൻ മുസ്ളീം മുഖ്യമന്ത്രി, സി.പി.എം അജണ്ട വെളിപ്പെടുത്തുന്നു

സിപിഎമ്മിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി മുസ്ലീമെന്ന് കെ സുരേന്ദ്രൻ. ഇനി മലയാളം നാടിന് ഒരു മുസ്ലിം മുഖ്യമന്ത്രി എന്നുള്ള ഒരു മുദ്രാവാക്യത്തിലേക്കാണ് പതിയെ സിപിഎം പോകുന്നത്. ഒന്ന് അത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ കാരണങ്ങളാണ്. രണ്ട് ഈ ഒരു ഘട്ടത്തിൽ സിപിഎമ്മിനെ ഈ തകർച്ചയിൽ നിന്ന് നേരിടാൻ അതാണ് വഴി എന്നുള്ള ഒരു ഒരു സമീപനത്തിലേക്കാണ് പാർട്ടിയെ എത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ.

അടുത്ത മുഖ്യമന്ത്രി ഒരു മുസ്ലിം മുഖ്യമന്ത്രിയായിരിക്കും. കേരളത്തിൽ ഭരിക്കാൻ പോകുന്നത് എന്നല്ല ഒരു മുസ്ലിമായിരിക്കും ആയിരിക്കും ഞങ്ങൾ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത്. നല്ല രീതിയിൽ മുസ്ലിം പങ്കാളിത്തമുള്ള ഒരു പാർട്ടിയാണ് ഇപ്പോൾ സിപിഎം. കുറേക്കാലം മുമ്പ് അങ്ങനെ ആയിരുന്നില്ല ഇപ്പോൾ അങ്ങനെയാണ് കിട്ടുന്ന വോട്ട് നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ പറ്റും.

പക്ഷേ അതുപോലും സ്ഥിരമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും, ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും അത് മാറി മാറി വരുന്നു. കാരണം നിയമസഭയിൽ അവർക്ക് ഈ വിഭാഗത്തിന്റെ വോട്ട് കിട്ടുന്നുണ്ട് എങ്കിലും ലോകസഭ വരുമ്പോഴേക്കും അതേ വോട്ടുകൾ നേരെ യുഡിഎഫിലേക്ക് പോകുന്നതായി കാണാം. രണ്ടുകാരണങ്ങളുണ്ട്, ഒന്ന് പിണറായി വിജയന്റെ വ്യക്തിപരമായിട്ടുള്ള താല്പര്യവും മറ്റൊന്ന് പാർട്ടി ഇനിയെങ്കിലും നിലനിന്നു പോകാൻ വേണ്ടി ചെയ്യുന്ന പ്രയോഗം എന്ന രീതിയിലാണത്.