അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് എംവി ഗോവിന്ദന്‍

തൃശൂര്‍. സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡി അരവിന്ദാക്ഷനെ കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇഡിയുടെ നടപടി പ്രതികാര നടപടിയുടെ ഭാഗമാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നത്.

പോലീസില്‍ മര്‍ദ്ദനത്തിനും ഭീഷണിക്കും എതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് അറസ്റ്റ്. കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം നടപ്പിലാക്കുകയാണ്. അതിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസ്സില്ലെന്നും എംവി ഗോവിന്ദന്‍ പറയുന്നു.

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.