ആദ്യ വരുമാനം 110 രൂപ, സിനിമയിൽ വന്നതിനുശേഷം ആണ് 250 രൂപ ആയി മാറി- നാദിർഷ

നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല. ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നതുപോലും. നാദിർഷ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്.

ഞാൻ ഒരു ഗായകൻ ആകും എന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം . യാദൃശ്ചികമായിട്ടാണ് മിമിക്രിയിലേക്ക് വരുന്നത്. അതിന്റെ റിഹേഴ്സൽ കാണാൻ പോയി ഞാൻ മിമിക്രിക്കാരൻ ആയതാണ്. കുട്ടിക്കാലം അത്ര ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ബാപ്പയ്ക്ക് ഉള്ള പോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. ഞങ്ങൾ അഞ്ചുമക്കളാണ്. മൂത്ത ആളാണ് ഞാൻ. മൂത്ത ആളായതുകൊണ്ട് ഉത്തരവാദിത്വം കൂടി, കാരണം എന്റെ പതിനാറാം വയസിൽ ആണ് ബാപ്പ മരണപ്പെടുന്നത്. അങ്ങനെയാണ് മിമിക്രിയിലേക്ക് എത്തുന്നത്. 110 രൂപ ആയിരുന്നു വരുമാനം. സിനിമയിൽ വന്നതിനുശേഷം ആണ് അത് 250 രൂപ ആയി മാറുന്നത്.

ബാപ്പയുടെ ജോലി കിട്ടണം എങ്കിൽ പതിനെട്ടു വയസ്സ് ആകണം. അതുവരെ ഞാൻ മിമിക്രി ചെയ്താണ് ജീവിച്ചത്. പിന്നീട് ബാപ്പയുടെ ജോലി കിട്ടുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ ഒരു ജോലി ആയിരുന്നില്ല അത്. സ്ലെഡ്ജിങ് ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു ജോലി. പത്തുവർഷം ഞാൻ ആ ജോലി ചെയ്തിരുന്നു. കുടുംബം പോറ്റാനുള്ള വരുമാനം അവിടെ നിന്നും കിട്ടിയിരുന്നു. അതിന്റെ ഒപ്പം സ്റ്റേജ് ഷൊസും കൊണ്ട് പോയിരുന്നു. 365 ദിവസത്തിൽ 150 ദിവസം ഒക്കെ ആയിരുന്നു വർക്ക് ചെയ്‌തത്‌- ഒരു കോടിയിൽ പങ്കെടുക്കുന്നതിന്റെ ഇടയിലാണ് തന്റെ ജീവിതം നാദിർഷ തുറന്നു പറയുന്നത്.

ഇന്നസെന്റായിരുന്നു എന്റെ വീടിന്റെ ഐശ്വര്യം. അദ്ദേഹത്തിന്റെ ഔദാര്യമാണ് എന്റെയും ദിലീപിന്റെയും ഒക്കെ ജീവിതം. ഞങ്ങളുടെ മാത്രമല്ല പല കലാകാരന്മാരുടെയും ജീവിതം. അദ്ദേഹത്തിന്റെ ശബ്ദവും, ഫോട്ടോയും വച്ചിട്ടാണ് ദേ മാവേലി കൊമ്പത്തും, ഓണത്തിനിടയിൽ പുട്ട് കച്ചവടവും ഒക്കെ ഇറക്കുന്നത്. ആ കാസറ്റ് ഇറക്കി കഴിഞ്ഞശേഷം അദ്ദേഹത്തിന്റെ അടുത്ത് പാരകൾ പോയിരുന്നു. എന്നാൽ ആ പയ്യന്മാർ ജീവിച്ചു പൊക്കോട്ടെ എന്നാണ് ചേട്ടൻ അവരോട് പറഞ്ഞത്. ഇന്നത്തെ കാലത്ത് ആരെങ്കിലും അത് ചെയ്യുമോ- നാദിർഷ ചോദിക്കുന്നു.

തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ഒരുപാട് ഹാപ്പിയാണ്. കാരണം ഒരു ലൂണ വാങ്ങിക്കണം എന്ന് സ്വപ്നം കണ്ടുനടന്ന ഒരു വാപ്പയുടെ മോനാണ് ഞാൻ. അദ്ദേഹം പല സാഹചര്യങ്ങളും ഈ ആഗ്രഹം പറഞ്ഞു കേട്ടിട്ടുള്ള ആളാണ് ഞാൻ. എനിക്ക് ഒരു ലൂണ വാങ്ങിക്കണം, അതിന്റെ പുറകിൽ നിന്നെയും മക്കളെയും ഇരുത്തി പോകണം എന്നാണ് ബാപ്പ പറഞ്ഞിട്ടുള്ളത്. ഇത് കേട്ടുവളർന്ന എനിക്ക് ഒരു കാർ വാങ്ങാൻ ആയതു തന്നെ വലിയ കാര്യമാണ്.

അതേസമയം, ദിലീപ് ടൈറ്റിൽ കഥാപാത്രമായി എത്തിയ കേശു ഈ വീടിൻറെ നാഥൻ ആണ് നാദിർഷയുടെ സംവിധാനത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻറെ ഡയറക്ട് റിലീസ് ആയിരുന്നു ഈ ചിത്രം. ഫൺ ഫാമിലി എൻറർടെയ്‍നർ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ രചന നിർവ്വഹിച്ച സജീവ് പാഴൂർ ആയിരുന്നു. ഉർവ്വശിയാണ് നായികയായി എത്തിയത്.