നാഗാലാൻഡിലും ബിജെപിക്ക് നേട്ടം; മേഘാലയയിൽ എൻപിപിക്ക് കൂടുതൽ സാധ്യത

ന്യൂഡൽഹി. ത്രപുരയ്ക്ക് പുറമേ നാഗാലാന്‍ഡിലും ബിജെപി സഖ്യത്തിന് തുടര്‍ഭരണം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍. എന്നാല്‍ മേഘാലായയില്‍ എന്‍ പിപിക്കാണ് കൂടുതല്‍ സാധ്യത. നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യം വന്‍ വിജയം നേടുമെന്നാണ് സീ ന്യൂസ്-മാറ്റ്‌റൈസ് എക്‌സിറ്റ് പോള്‍ പ്രവര്‍ചിക്കുന്നത്. ഈ സഖ്യം 35 മുതല്‍ 43 സീറ്റുകള്‍ നേടും. അതേസമയം കോണ്‍ഗ്രസിന് ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു.

മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ്- മാറ്റ്‌റൈസ് എക്‌സിറ്റ് പോള്‍ പറയുന്നത്. എന്‍പിപിക്ക് 21 മുതല്‍ 26 സീറ്റുകള്‍ ലഭിക്കും. അതേസമയം മുഖ്യപ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് 21 മുതല്‍ 26 സീറ്റ് ലഭിക്കും. അതേസമയം ബിജെപിക്ക് കൂടുതല്‍ നിലമെച്ചപ്പെടുത്തി 6 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിക്കും.

മുഖ്യമന്ത്രി മണിക് സാഹയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശിഷ് കുമാര്‍ സാഹ മത്സരിക്കുന്ന ടൗണ്‍ ബര്‍ദോവാലി നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 80 ശതമാനമാണ് ഇവിടെ പോളിങ്. അതേസമയം ദക്ഷിണ ത്രിപുരയിലെ മനു നിയമസഭാ സീറ്റിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ങായ 92.09% രേഖപ്പെടുത്തിയത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ 89.38 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം 2013 ലെ 93 ശതമാനമായിരുന്നു.

തിരഞ്ഞെടുപ്പ് വളരെയധികം സമാധാനപരമായിരുന്നുവെന്ന് മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 87.63 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തപാല്‍ ബാലറ്റുകളുടെ എണ്ണം ഒഴിവാക്കിയാണ് ഈ കണക്കെന്ന് അഡീഷണല്‍ സിഇഒ സുഭാഷിഷ് ബന്ധോപാധ്യായ പറഞ്ഞു. ആകെയുള്ള 28.14 ലക്ഷം വോട്ടര്‍മാരില്‍ 24.66 ലക്ഷത്തിലധികം പേര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.