എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശക്തി പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 30ന് പാലക്കാട്ട്

പാലക്കാട്: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശക്തി പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 30ന് പാലക്കാട്ട് എത്തും. കോട്ട മൈതാനത്ത് രാവിലെ 11 മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. ജില്ലയിലെ 12 മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗതിയിലാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു. ഒരുക്കങ്ങള്‍ പുരോഗതിയിലാണ്. സുരക്ഷാ പരിശോധനയും കര്‍ശനമാക്കി. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്നു റോഡ് മാര്‍ഗം സമ്മേളന വേദിയായ കോട്ടമൈതാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ, സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം രാവിലെ 9.30ന് ആരംഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞടുപ്പു പ്രചാരണത്തിനായി ജില്ലയില്‍ എത്തിയിരുന്നു.