രാജ്യത്തെ യുവതയുടെ റോള്‍ മോഡല്‍ ആണ് നരേന്ദ്ര മോദി – കെ സുരേന്ദ്രന്‍

രാജ്യത്തെ യുവതയുടെ റോള്‍ മോഡല്‍ ആണ് നരേന്ദ്ര മോദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആധുനികതയിലേക്ക് രാജ്യം കുതിക്കുമ്പോള്‍ കേരളം കിതക്കുകയാണ് – സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടെങ്കില്‍ നമുക്കെന്തും സാധ്യമാകും.

വികസനമില്ലാത്ത നാടായി കേരളം മാറി. യുവാക്കള്‍ ജോലിക്കായും പഠനത്തിനായും അന്യ രാഷ്ട്രങ്ങളെ ആശ്രയിക്കുന്നു. കേരള യുവതയുടെ നേര്‍കാഴ്ച്ചയാണ് ‘യുവം 2023’. യുവാക്കള്‍ ഉള്ളിടത്തെല്ലാം വികസന രാഷ്ട്രീയം നമ്മൾ ചര്‍ച്ച ചെയ്യും – സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രി കഴിഞ്ഞ ഓണത്തിന് കൈനിറയെ സമ്മാനവുമായാണ് കേരളത്തിലെത്തിയത്. ഇത്തവണ വിഷുവിനും അദ്ദേഹം അത് പാലിച്ചു. കൈനിറയെ സമ്മാനവുമായാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. മനോഹരമായ വന്ദേ ഭാരത്ത് ട്രെയിന്‍ ചൊവ്വാഴ്ച അദ്ദേഹം കേരളത്തിനായി സമര്‍പ്പിക്കും. 3500 കോടി ചിലവ് വരുന്ന വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിനായി നല്‍കുക.

5000 കിലോമീറ്റര്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. നാം കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കികൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി. ഈ രാജ്യത്തെ യുവതയുടെ റോള്‍ മോഡല്‍ ആണ് മോദി. ആധുനികതയുടെ രാജ്യം കുതിക്കുമ്പോള്‍ കേരളം കിതക്കുകയാണ് – സുരേന്ദ്രന്‍ പറഞ്ഞു.