നരേന്ദ്ര മോദി ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

നരേന്ദ്ര മോദി സർക്കാർ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും, മൂന്നാം തവണവും അധികാരം ഏല്ക്കുന്നത് നെഹ്രുവിനു ശേഷം ഇതാദ്യം, ശനിയാഴ്ച്ച 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും ജൂൺ എട്ടിന് വൈകിട്ട് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം

ബിഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജനതാദളും (യുണൈറ്റഡ്) ബിജെപിയും 12 സീറ്റുകൾ നേടി. ഇത് മാത്രമല്ല, ഈ യോഗത്തിൽ തൻ്റെ പാർട്ടി പങ്കെടുക്കുമെന്ന് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) തലവൻ ചിരാഗ് പാസ്വാൻ പറഞ്ഞു. തൻ്റെ പാർട്ടി എൻഡിഎയെ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ പാസ്വാൻ, പ്രധാനമന്ത്രി മോദിയുടെ കീഴിൽ മൂന്നാം തവണയും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും വികസനവുമായി ബന്ധപ്പെട്ട് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും പറഞ്ഞു.