കേന്ദ്ര സഹായങ്ങൾ ഇനി നേരിട്ട് മൊബൈലിലേക്ക്, ബാങ്കും, എ ടി എമ്മും വേണ്ട

കേന്ദ്ര സർക്കാരിന്റെ സഹായങ്ങൾ ചില്ലി കാശിന്റെ അഴിമതിയും ഇടനിലക്കാരായ ഉദ്യോഗസ്ഥരുടെ തട്ടിപ്പും ഇല്ലാതെ ജനങ്ങൾക്ക് നേരിട്ട് എത്തിക്കാൻ ‘ഇ–റുപ്പി’ അവീഷ്കരിച്ച് നരേന്ദ്ര മോദി. ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ ധന സഹായം അടിച്ച് മാറ്റി സ്വന്തം നേട്ടമായി സംസ്ഥാനങ്ങൾക്ക് നല്കാനും വക മാറ്റി ചിലവിടാനും ആവില്ല. എല്ലാ കേന്ദ്ര സർക്കാർ സഹായവും ജനങ്ങൾക്ക് അവരുടെ ആധാറുമായി ബന്ധപ്പിച്ച മൊബൈലിലേക്ക് നേരിട്ട് ഒരു മെസേജായി എത്തും. ജനങ്ങളുടെ മൊബൈലിൽ ഒരു ഒരു ക്യു ആർ കോഡായിട്ടാണ്‌ സഹായം എത്തുക.ഈ കോഡ് മത്രം കാണിച്ച് ബന്ധപ്പെട്ട സേവനമോ അല്ലെങ്കിൽ ജനങ്ങൾക്ക് പണം വിനയോഗിക്കുകയോ ചെയ്യാം. നേരിട്ട് പണം ആവശ്യമില്ല. ബാങ്കിന്റെ സഹായം വേണ്ട. ബാങ്കിൽ ക്യൂ നില്ക്കണ്ട. എല്ലാം നേർട്ട് വിരൽ തുമ്പിൽ മൊബൈലിൽ എത്തിച്ച് തരികയാണ്‌.

ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ സേവന ദാതാവിൽ വൗച്ചർ റെഡീം ചെയ്യാൻ കഴിയും. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ക്ഷേമ സേവനങ്ങളുടെ ചോർച്ചയില്ലാത്ത വിതരണം ഉറപ്പാക്കുന്ന ദിശയിലുള്ള ഒരു വിപ്ലവകരമായ സംരംഭമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങിയ പദ്ധതികൾക്കു കീഴിൽ മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന പദ്ധതികൾക്കു കീഴിൽ സേവനങ്ങൾ നൽകാനും ഇത് ഉപയോഗിക്കാം.

മുംബൈയിലെ കോവിഡ് വാക്സിനേഷൻ സെന്ററിലാകും ഇ– റുപ്പി പ്ലാറ്റ്ഫോം ആദ്യമായി പ്രവർത്തിക്കുക. ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഇ–വൗച്ചർ എന്നിവയുടെ സഹായത്തോടെ ഉപയോഗിക്കാവുന്ന ക്യാഷ്‌ലസ്–കോൺടാക്ട‌്‌ലസ് പ്ലാറ്റ്ഫോമാണിത്. വൈകാതെ കൂടുതൽ സേവനങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. ചികിത്സാ സഹായം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്താനാകും. മാതൃശിശു സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് മരുന്നുകളും പോഷകാഹാരവും വിതരണം ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.

ഇതിന്റെ നേട്ടങ്ങൾ ഇടനിലക്കാരേ ഒഴിവാക്കാം. ബാങ്ക് അക്കൗണ്ടിൽ പണം വന്നാൽ ബാങ്ക് കർഷകർക്കും സ്ത്രീകൾക്കും പണം നല്കില്ല. കാരണം ബാഞ്ഞ്കിൽ ലോൺ കുടിശിക ഉണ്ടേൽ അതിലേക്ക് പിടിക്കുമായിരുന്നു. ഇനി അത് ഉണ്ടാവില്ല..ബാങ്കിനേ ഭയക്കണ്ടാ..പ്രിന്റഡ്, കാർഡ് രൂപത്തിലുള്ള വൗച്ചർ ആവശ്യമില്ല.ഇടപാടു നടക്കുമ്പോൾ വ്യക്തിഗത വിവരങ്ങളൊന്നും കൈമാറേണ്ട..