ചന്ദ്രമൽസരം മുറുകുന്നു, ചന്ദ്രയാത്ര ടീമിനേ പ്രഖ്യാപിച്ച് അമേരിക്ക, പ്രഖ്യാപനം ഇന്ത്യ ചന്ദ്രനെ തൊട്ട അതേ ദിനത്തിൽ

ചന്ദ്രയാത്ര ടീമിനേ പ്രഖ്യാപിച്ച് അമേരിക്ക. ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനെ തൊട്ട അതേ ദിവസം തന്നെ നാസ തങ്ങൾ മനുഷ്യരുമായി ചന്ദ്രനിലേക്ക് പോകുന്നു എന്നും അതിന്റെ ആവശ്യത്തിലേക്കുള്ള ടീമിനേ പ്രഖ്യാപിക്കുകയാണ്‌ എന്നും അറിയിച്ചു

ചന്ദ്ര പര്യവേഷണത്തിൽ തങ്ങൾക്ക് മുന്നിൽ ഒരുപടി കയറി നില്ക്കുന്ന ഇന്ത്യയോട്
മൽസരം തന്നെയാണ്‌ ഇപ്പോൾ നാസയുടെ പ്രഖ്യാപനം. ഇന്ത്യയുടെ അടുത്ത ലക്ഷ്യം ചന്ദ്രനിൽ ഇന്ത്യക്കാരേ ഇറക്കുക എന്നതാണ്‌. ഇന്ത്യ പ്ളാൻ ചെയ്തപ്പോൾ തന്നെ അങ്ങോട്ടുള്ള ടീമിനേ നിർണ്ണയിച്ച് നാസ ഒരുപടി മുന്നിൽ കയറാൻ മൽസരിക്കുന്നു. അതും നിർണ്ണായകമായ പ്രഖ്യാപനം വന്നത് ഓഗസ്റ്റ് 23നും

50കൊല്ലമായി നടത്തുന്ന ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്ന അതി നിർണ്ണായകമായ പദ്ധതിയാണിപ്പോൾ അതിവേഗം ജീവൻ വയ്ക്കുന്നത്.ക്രൂഡ് ചാന്ദ്ര ലാൻഡിംഗ് ദൗത്യത്തിനായി പദ്ധതി വികസിപ്പിക്കാൻ 11 അംഗ സംഘത്തേയാണ്‌ നാസ തിരഞ്ഞെടുത്തത്. എല്ലാവരും ലോകത്തേ ചാന്ദ്ര പരിവേഷണത്തിൽ ഡോക്റ്ററേറ്റും അവാർഡുകളും വാങ്ങി കൂട്ടിയ ആളുകൾ. വിധിധ യൂണിവേഴ്സിറ്റികളുടെ തലപ്പത്തേ സ്പേസ് സയന്റിസുകളുമാണ്‌ ഈ 11 പേരും

ബഹിരാകാശയാത്രികരെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറക്കാനുള്ള നീക്കവുമായാണ്‌ നാസ മുന്നോട്ട് പോകുന്നത്.ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ദീർഘകാല ചാന്ദ്ര പര്യവേക്ഷണത്തിന് വഴിയൊരുക്കും.50 വർഷത്തിലേറെയായി മനുഷ്യരാശിയുടെ ചന്ദ്രോപരിതലത്തിലേക്കുള്ള യാത്രക്കുള്ള നീക്കം അവസാന ഘട്ടത്തിലാണ്‌ എന്ന്നാസ സയൻസ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. നിക്കി ഫോക്സ് പറഞ്ഞു.ആദ്യത്തെ ക്രൂഡ് ആർട്ടെമിസ് ലൂണാർ ലാൻഡിംഗിനായി നാസ ജിയോളജി ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു