എലത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം ദേശീയ പാതയില്‍ രക്തക്കറ

കോഴിക്കോട്. എലത്തൂരില്‍ ദേശീയപാതയില്‍ രക്തക്കറ കണ്ടു. എലത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപത്താണ് ദേശീയപാതയില്‍ രക്തക്കറ കണ്ടത്. രക്തക്കറ കണ്ടസ്ഥലത്ത് ഫൊറന്‍സിക്ക് സംഘം പരിശോധന നടത്തും. കോഴിക്കോട് റെയില്‍വേ സിഐയുടെ നേതൃത്വത്തില്‍ അക്രമം ഉണ്ടായ ഡി 1, ഡി 2 കോച്ചുകളില്‍ പരിശോധന നടത്തും.

എലത്തൂരില്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് പിടിയിലെന്ന് വിവരം. നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐഎംഇഎ കോഡില്‍ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാള്‍ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിയുന്നത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എന്നതാണ് പിടികൂടാന്‍ സഹായകമായത്. കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഷാറൂഖ് സെയ്ഫിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ? എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

ഇയാളുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും അതുകൊണ്ടു ആദ്യം ഫലം ഉണ്ടായില്ല. പ്രതിയെന്ന് സംശയിക്കുന്നയാള്‍ നോയിഡ സ്വദേശിയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍ ഇയാളുടെ ഡയറി കുറിപ്പില്‍ നിന്നുമാണ് പോലീസിന് ലഭിക്കുന്നത്.