ഒരു കോടിയുടെ സ്വര്‍ണവുമായി പൊന്നാനി സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടിയില്‍

മലപ്പുറം. ഒരു കോടിയോളം വിലവരുന്ന സ്വര്‍ണവുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ പോലീസ് പിടിയില്‍. പൊന്നാനി സ്വദേശിയായ അബ്ദുസലാമിനെയാണ് പോലീസ് പിടിച്ചത്. ഇയാളില്‍ നിന്നും 1.656 കിലോഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണം നാല് ക്യാപ്സ്യൂളാക്കി ശരീരത്തിനകത്തും ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. പ്രതി വ്യാഴാഴ്ചയാണ് കരിപ്പൂരില്‍ എത്തിയത്.

വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. എന്നാല്‍ പോലീല് ചോദ്യം ചെയ്തപ്പോള്‍ തന്റെ പക്കല്‍ സ്വര്‍ണം ഇല്ലെന്നാണ് പ്രതി പറഞ്ഞത്. തുടര്‍ന്ന് ഉള്‍വസ്ത്രം തൂക്കിനോക്കിയപ്പോള്‍ 400 ഗ്രാം ഭാരമുണ്ടായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ നാല് ക്യാപ്‌സുളുകള്‍ കണ്ടെത്തി.