സ്റ്റൈലിഷ് മേക്കോവറിൽ കിടുക്കി നവ്യ നായര്‍, ‘എന്തൊരഴകാണ് ഈ പെണ്ണിന്’.

വികെ പ്രകാശിന്റെ ‘ഒരുത്തി’യിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. മലയാളിക്ക് എന്നും പ്രിയങ്കരമാണ് ആ സൗന്ദര്യം. ആ നോട്ടം. ഒരു യഥാർത്ഥ മലയാളി പെണ്ണിന്റെ അഴകാണ് നവ്യക്കെന്നു മലയാളത്തിലെ മിക്ക നടിമാർ പോലും പറയുന്നത് അതിനാലാണ്. മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളായ നവ്യ നായര്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

തൻ്റെ സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിൻ്റെ ഭാഗമായി നവ്യ നടത്തിയ അഭിമുഖങ്ങളിലൂടെ താരത്തിൻ്റെ കാഴ്ചപ്പാടുകളും നിലപാടുകളുമെല്ലാം പ്രേക്ഷകർക്ക് കൃത്യമായി മനസിലാവുകയും ഏറ്റെടുക്കുകയുമായിരുന്നു. ഇപ്പോഴിതാ നവ്യയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുന്നത്. ‘എന്തൊരഴകാണ് ഈ പെണ്ണിന്’ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. ‘പതിനൊന്നു വയസുള്ള മകനുണ്ടെന്നു ആരും പറയില്ലെന്നും’ സോഷ്യൽ മീഡിയ കമന്റുകൾ നിറയുകയാണ്.

‘ഞാൻ കണ്ടൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’ എന്ന ഒറ്റ ഡയലോഗ് മതി നവ്യയെ എക്കാലവും മലയാളികൾക്ക് ഓർത്ത് വെക്കാനിന്നാണ് മാധ്യമങ്ങൾ എഴുതുന്നത്.വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ രംഗത്തേക്ക് മടങ്ങിയെത്തുകയായിരുന്നു.

ഇഷ്ടം എന്ന ചിത്രത്തിലൂടെ എത്തി മലയാളക്കരയുടെയാകെ ഇഷ്ട നായികമാരിൽ നവ്യ സത്യത്തിൽ മാറുകയായിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത്. തന്റെ സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി നവ്യ നടത്തിയ അഭിമുഖങ്ങളെല്ലാം വൈറലാവുകയും ചെയ്തിരുന്നു.

നവ്യ സിനിമയിലേക്ക് എത്തുന്നത് കലോത്സവ വേദിയിൽ നിന്നായിരുന്നു. മലയാള സിനിമയിൽ രണ്ടായിരത്തിന്റെ പകുതിയിലേറെക്കാലം നായികയായി മുൻ നിരയിൽ നവ്യ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ നടി ഇപ്പോൾ ചാനൽ പരിപാടികളിലും അതിഥിയായി എത്തിവരുന്നു. നടിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്.