അവള്‍ പാടുന്നതും, നമ്മളെ പൊലെ നടക്കുന്നതും ഞാന്‍ മുന്നില്‍ കാണുകയാണ്, സഹായം അഭ്യർത്ഥിച്ച് നവ്യ നായർ

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിലേക്കെത്തിയത്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു.താരം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡും ലോക്ക്ഡൗണുമൊക്കെ നിലവിൽ വന്നത്.സോഷ്യൽ മീഡിയകളിലും നടി സജീവമാണ്. നന്ദനത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവ്യാ നായർക്ക് ലഭിച്ചിരുന്നു. മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച താരമാണ് നടി.

അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ടെന്ന് നവ്യ പലവേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നവ്യ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നവ്യയുടെ പിറന്നാളാഘോഷിച്ചത്. സർപ്രൈസ് പാർട്ടി ഒരുക്കി കുടുംബം നടിയെ സന്തോഷിപ്പിച്ചിരുന്നു.

അപൂര്‍വ്വരോഗവുമായി മല്ലിടുന്ന സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് അടുത്തിടെ നവ്യ നായരെത്തിയിരുന്നു. വീഡിയോ കണ്ടതോടെ നിരവധി പേര്‍ മുന്നോട്ട് വന്ന് സൗമ്യയ്ക്ക് സഹായവാഗ്ദാനങ്ങള്‍ നല്‍കുകയും സൗമ്യയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സ്വരൂപിക്കാനാവുകയും ചെയ്തു. ഇപ്പോഴിതാ, സൗമ്യയെ സഹായിക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് നന്ദി പറയുകയാണ് നവ്യ.

കുറച്ചു കാലം മുന്‍പ് സര്‍ജറി ആവശ്യത്തിനായി ഞാന്‍ സൗമ്യയുടെ പേരിലൊരു പോസ്റ്റ് ഇട്ടിരുന്നു. ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷന്‍ ഇന്നു നടത്താന്‍ സാധിക്കുകയാണ്. കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ആണ് സൗമ്യ ഇപ്പോഴുള്ളത്. ഇന്ന് രാവിലെ സര്‍ജറിയാണ്. ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. വീണ്ടും അവള്‍ പാടുന്നതും അവള്‍ നമ്മളെ പൊലെ നടക്കുന്നതും ഞാന്‍ മുന്നില്‍ കാണുകയാണ്‌.

എല്ലാവരും പ്രാര്‍ഥിക്കണം .. സഹായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്ക് ഡോ .എം .കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി .. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓര്‍ക്കുന്നു ..

 

View this post on Instagram

 

കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു , ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷൻ ഇന്നു നടത്താൻ എന്ന് സാധിക്കുകയാണ് .. കാലിക്കറ്റ് മിംസ് ഹോസ്പിറ്റൽ ആണ് സൗമ്യ ഇപ്പോൾ ഉള്ളത് .. ഇന്നു രാവിലേ സർജറി ആണ് , ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാർഥനയാണ് ????വീണ്ടും അവൾ പാടുന്നതും , അവൾ നമ്മളെ പൊലെ നടക്കുന്നതും ഞാൻ മുന്നിൽ കാണുകയാണ് ..എല്ലാവരും പ്രാർഥിക്കണം ..???????? ഒരിക്കൽ കൂടി സഹായിച്ച എല്ലാവര്ക്കും നന്ദി .. കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് ഡോ .എം .കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി .. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓർക്കുന്നു ..????

A post shared by Navya Nair (@navyanair143) on