കാൽതൊട്ട് വന്ദിക്കാൻ ശ്രമിച്ച് നവ്യനായർ, വിസമ്മതിച്ച് മോദി, നവ്യ യുവം പരിപാടിയിൽ പങ്കെടുത്തതിന്റെ ഞെട്ടലിൽ ഇടതുനേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം 2023 പരിപാടിയിൽ അണിനിരന്നത് സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ. സിനിമാ താരങ്ങളായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, ഗായകൻമാരായ വിജയ് യേശുദാസ്, ഹരി ശങ്കർ, സ്റ്റീഫൻ ദേവസ്യ, നടിമാരായ നവ്യ നായർ, അപർണ ബാലമുരളി എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.

പരിപാടിയുടെ ഭാഗമായി നവ്യ നായരുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. മോദിയെത്തിയപ്പോൾ കാലിൽ വീണ് നവ്യ വണങ്ങി. മാവേലിനാടിന്റെ ചെന്താരകം എന്ന പേരിലുളള അഭിമുഖത്തിൽ ഉടനീളം പിണറായിയെ നവ്യാനായർ പുകഴ്ത്തുന്നുണ്ടായിരുന്നു. പിണറായി മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹവുമായും കുടുംബവുമായും വളരെയടുത്ത ബന്ധം പുലർത്തിയിരുന്ന നവ്യാനായർ പ്രശംസാവാചകങ്ങളുമായി പാർട്ടി പത്രത്തിലും ചാനലിലും പ്രശംസയുമായി രംഗത്ത് വരാറുണ്ടായിരുന്നു. ഇങ്ങനെയൊക്കെയുളള നവ്യാനായർ പൊടുന്നനെ ബി.ജെ.പി പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു.

‘യൂത്ത് കോൺക്ലേവ് ആയതിനാൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപാട് പരിപാടി പരിപാടിയിൽ ഉണ്ടെന്നും തീർച്ചയായിട്ടും പ്രധാനമന്ത്രിയുടെ കൂടെ ഇത്തരമൊരു പരിപാടി പങ്കിടാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ടെന്നും നടി അപർണ ബാലമുരളി പറഞ്ഞു. ഇത്തരം പരിപാടികൾ വളരെ അത്യാവശ്യമാണെന്നും അപർണ ബാലമുരളി ചൂണ്ടിക്കാട്ടി.