സ്ത്രീകളുടെ തീവ്രഭക്തി മഹാശക്തി, പൊങ്കാല അർപ്പണ ശേഷം സുരേഷ് ഗോപി

അമ്പലത്തിന്റെ പരിസരത്ത് പോയി ചെയ്തിരുന്നതാണ്. 2019ലാണ് അവസാനം അതുപോലെ പൊങ്കാല ഇട്ടത്. എന്നാൽ 2020 അയപ്പോൾ കോവിഡ് വന്ന് ഇതെല്ലാം വീട്ടിൽ ചെയ്തോണം എന്ന ശീലം തുടങ്ങിവെച്ചു. എന്നാൽ രാധിക അതിന് മുമ്പ് തന്നെ ആ ശീലം തുടങ്ങിവെച്ചു. ദൂര സ്ഥലങ്ങളിൽ നിന്നും ആളുകളെത്തി ബസിനും ട്രെയിനിനുമായി ഓടുന്നത് കാണാറുണ്ട്.

അതിന് നമ്മൾ അൽപം തിരക്ക് കുറച്ചു കൊടുക്കാം എന്നു കരുതി. ഇവിടെ വീടുള്ളവർ വീട്ടിൽ ഇരുന്ന് ഇടണം. ദൂരത്ത് നിന്നും വരുന്നവർ അമ്പലത്തിന് അടുത്തേക്ക് പോകട്ടെയെന്നും സുരേഷ് ​ഗോപി. ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് ​ഹൃദയ ശുക്തീകരണത്തിനുള്ള ഒരു സാംസ്കീരിക പ്രവർത്തനം കൂടിയാണ്.

പൊങ്കാല ഇടാൻ വരുന്നവർക്കായി ആവശ്യത്തിന് സൗകര്യം ഒരുക്കാറുണ്ട് സമീപവാസികൾ. പൊങ്കാല വലിയ സന്ദേശമാണ് നൽകുന്നത്. ഭക്തിയാണ് കൂടുതൽ. വി​ഗ്രഹത്തെ വാരിപ്പുണരാനുള്ള സ്നേഹം. പൊങ്കാല അർപ്പിക്കുമ്പോൾ ഞങ്ങൾ രണ്ട് പേരും പ്രാർഥനയിലായിരിക്കുമെന്നും സുരേഷ് ​ഗോപി.