പുതുവല്‍സര ആഘോഷങ്ങള്‍, ഫോര്‍ട്ടു കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

കൊച്ചി. പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ഡിസംബര്‍ 31ന് വൈകിട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. പാപ്പാഞ്ഞിയെ കത്തിക്കിന്ന ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിവിധ സെഗ്മന്റുകളായിട്ടാണ് അളുകളെ പ്രവേശിപ്പിക്കുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

പാപ്പാഞ്ഞിയെ കത്തിച്ച ശേഷം ഒരു മണിവരെയാണ് പരിപാടികള്‍ തുടരുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി സൗകര്യങ്ങള്‍ ഒരുക്കും. ആയിരത്തോളം പോലീസുകാരെ സുരക്ഷ ചുമതലയ്ക്കായി നിയോഗിക്കും. വനിതകളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പോലീസുണ്ടാകും. സിസിടിവി ക്യാമറകള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ ഒരുക്കും.

ആവശ്യത്തിന് ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും. ബസ് സര്‍വീസിനായി കൊച്ചിന്‍ കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് ഒരുക്കും.