തടിച്ച് അമ്മച്ചിയെ പോലെയുണ്ട്, നിങ്ങളുടെ ലുക്കിന് ചേരില്ല, കിടിലൻ മറുപടിയുമായി നിരഞ്ജൻ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ. രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് നിരഞ്ജൻ സുപരിചിതനായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് മകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോളിതാ ഭാര്യയ്ക്ക് നേരെ വന്ന ബോഡി ഷെയിമിം​ഗിൽ പ്രതികരിക്കുകയാണ് താരം.

സത്യം പറഞ്ഞാല്‍ ഗോപി ചേട്ടന് ഒട്ടും ചേരില്ല. അവരെ കാണാന്‍ അശ്ലീലമായും പ്രായമായതായും തോന്നും. നിങ്ങള്‍ക്ക് കുറച്ച് കൂടി നല്ല ഒരാളെ കിട്ടും. നിങ്ങളെ കാണാന്‍ ഭംഗിയാണ്. ഒന്നും തോന്നരുത്. പറയാതിരിക്കാന്‍ പറ്റുന്നില്ല, നിങ്ങളുടെ ലുക്കിന് ഗോപിക ഒട്ടും ചേരുന്നില്ല. അവരുടെ സ്വഭാവം അറിയില്ല കെട്ടോ, ലുക്കിന്റെ കാര്യം പറഞ്ഞതാണെന്നും ഒരുമിച്ച് കാണിക്കുമ്പോള്‍ ശരിക്കും ചേട്ടന്റെ കാര്യം ആലോചിച്ചിട്ട് സങ്കടം വരികയാണ്.

അത് നിങ്ങള്‍ നോക്കേണ്ട കാര്യമില്ല. ആര്‍ക്ക് ആരാണ് ചേരുന്നതെന്ന താനാണോ തീരുമാനിക്കുന്നതെന്നായിരുന്നു നിരഞ്ജന്റെ മറുപടി. എന്റെ ഭാര്യയെക്കുറിച്ച് പറയാന്‍ താനാരാ എന്ന് ചോദിച്ച നിരഞ്ജന്‍ സ്വന്തമായൊരു മുഖം പോലും ഇല്ലാത്തവനാണ് ആ കമന്റിട്ടതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ ഭാര്യയ്ക്ക് അവളുടേതായ സൗന്ദര്യമുണ്ടെന്നും തനിക്കും ഇഷ്ടമാണെന്നും നിരഞ്ജന്‍ പറയുന്നു. എനിക്ക് ആര് ചേരും എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ, മേലില്‍ ഇമ്മാതിരി ഡയലോഗും കൊണ്ട് തന്റെ അടുത്തേക്ക് വരരുതെന്നും നിരഞ്ജന്‍ വ്യക്തമാക്കുന്നുണ്ട്.