ആർക്കാണ് കുഴപ്പമെന്ന് വരെ ചോദിച്ചവരുണ്ട്, മകന്റെ ആദ്യ ജന്മദിനം ആഘോഷമാക്കി നിരഞ്ജൻ

മലയാള മിനിസ്‌ക്രീൻ താരങ്ങളുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ നായർ. രാത്രിമഴ, മൂന്നുമണി എന്നീ പരമ്പകളിലൂടെ പ്രിയങ്കരനായ നടൻ ഇപ്പോൾ പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെയാണ് നിരഞ്ജൻ ഇഷ്ട താരമായിമാറിയത്. കുറച്ച് നാളുകളായി അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടൻ. ഉടൻ തിരികെ എത്തുമെന്ന് താരം ഇപ്പോൾ വ്യക്തമാക്കുന്നു.

ദ്വൈവിക് എന്ന കുഞ്ഞൂട്ടന്റെ ഒന്നാം പിറന്നാളിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നിരഞ്ജൻ, സ്നേഹത്തിന്റെ കുഞ്ഞു രാജകുമാരനു ഒരായിരം പിറന്നാൾ ആശംസകൾ. പ്രതിസന്ധികൾ നിന്റെ ചിരിയിൽ അലിഞ്ഞു ചേരുന്നു മോനെ. അന്ന് മുതൽ ഇന്നോളം നിന്റെ അമ്മ അനുഭവിച്ചതിന്റെ ആകെത്തുകയാണ് ഇന്ന് നിന്റെ മുഖത്തു വിരിയുന്ന ചിരി. ഓരോ അമ്മയുടെയും വേദനകളുടെ ആകെത്തുകയാണ് ഓരോ അച്ഛന്മാരുടെയും കൈകളിൽ ഇരുന്നു കുടുകുടെ ചിരിക്കുന്ന മക്കൾ. താങ്ക് യൂ അമ്മൂ കുഞ്ഞൂട്ടനെ എനിക്ക്, ഒരുപാടു വേദനകൾക്കും പ്രതിസന്ധികൾക്കിടയിലും എനിക്ക് തന്നതിനു. ഹാപ്പി ബർത്ത് ദേ ദ്വൈവിക് കുഞ്ഞൂട്ടായെന്നായിരുന്നു നിരഞ്ജൻ കുറിച്ചത്.

വിവാഹം കഴിഞ്ഞ് നാളുകൾ പിന്നിടുന്നതിനിടയിൽത്തന്നെ കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. പിസിഒഡിയുണ്ടായിരുന്നതിനാൽ ശരീരഭാരം വല്ലാതെ കൂടിയിരുന്നു. ആരോഗ്യപരമായാണ് അത് കുറച്ചത്. അതിന് ശേഷമായാണ് ട്രീറ്റ്‌മെന്റിന് പോയതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇങ്ങനെ ടിക് ടോക് ചെയ്ത് നടക്കാതെ ട്രീറ്റ്‌മെന്റിന് പോയിക്കൂടേയെന്നായിരുന്നു ചിലർ അന്ന് ചോദിച്ചത്. നിങ്ങളിലാർക്കാണ് കുഴപ്പമെന്ന് വരെ ചോദിച്ചവരുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.