ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ഇനി ഉണ്ടാവില്ല, ലച്ചുവിനെ ചേർത്തുപിടിച്ച് നീലു

ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരിച്ചത് അടുത്തിടെയാണ്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടർന്ന് സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. അമ്മയുടെ മരണത്തിന് നാളുകൾക്ക് മുമ്പ് ജൂഹിയുടെ അച്ഛനും മരിച്ചിരുന്നു.

ഇപ്പോഴിതാ വേദനകളെല്ലാം മറന്നു തിരിച്ചെത്തിയിരിക്കുകയാണ് ജൂഹി. ലൊക്കേഷനിലേക്ക് എത്തിയിരിക്കുകയാണ് നടി. നിഷ സാരംഗ് പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ലച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് നിഷ പങ്കിട്ടിരിക്കുന്നത്. ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ഇനി ഉണ്ടാവില്ല; ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ നമ്മുടെ മനവും നിറയും എന്നുള്ള ക്യാപ്‌ഷനുകൾ നൽകിക്കൊണ്ടാണ് ജൂഹിയുടെ പുത്തൻ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീർ ശരൺ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു. ജൂഹിയുടെ അച്ഛൻ‌ മരണപ്പെട്ടതിനുപിന്നാലെ അമ്മയും സഹോദരനുമായിരുന്നു ലോകം.പപ്പയുടെ കുടുംബം മുഴുവനും ഡൽഹിയിലും രാജസ്ഥാനിലാണ്. അച്ഛന്റേയും അമ്മയുടേയും കുടുംബം മികച്ച പിന്തുണയാണ് നൽകുന്നത്. ഭാഷ അറിയില്ലെങ്കിലും പപ്പയുടെ വീട്ടുകാരും പരിപാടി കാണാറുണ്ട്

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. തുടക്കത്തിൽ നിരവധി റീടേക്കുകളൊക്കെ വേണ്ടി വന്നിട്ടുണ്ട്. ലച്ചുവിന്റെ ക്യാരക്ടറുമായി ചില സാമ്യങ്ങളുണ്ട്. വലിയ വ്യത്യാസങ്ങളില്ല. പരമ്പരയിൽ വന്ന ശേഷമാണ് രാവിലെ എഴുന്നേൽക്കുന്ന ശീലം വന്നത്. ക്ലാസുണ്ടെങ്കിൽ നേരത്തെ എണീക്കും.