വിമർശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ഞാൻ ചെവി കൊടുക്കാറില്ല ; നിവിൻ പോളി

കഠിനാധ്വാനത്തിലൂടെയും, നിരന്തര പരിശ്രമത്തിലൂടെയും ഒക്കെ മലയാള സിനിമയിലെ നെടുംതൂണായി മാറിയ താരമാണ് നടൻ നിവിൻ പോളി. അദ്ദേഹം വനിതയ്ക്കു നൽകിയ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും ഒക്കെയുള്ള  അഭിമുഖത്തിലെ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ;

ജോലി ഉപേക്ഷിച്ച് സിനിമയ്ക്കു പിന്നാലെ പൊയ്ക്കോളാൻ പറഞ്ഞത് റീനയാണ്. അവൾ പറഞ്ഞ ‘യെസ്’ ആണ് ഇന്നത്തെ ഞാൻ. എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി സ്വന്തം താൽപര്യങ്ങൾ വേണ്ടെന്നുവച്ച ആളാണ് റീന. അതുകൊണ്ടൊക്കെത്തന്നെ അനാവശ്യമായി ഞാൻ സമയം കളയുന്നതിനു എതിരാണ് അവൾ. മാറിനിന്ന് ചിന്തിക്കുന്ന ക്രിറ്റിക്ക്. വളരെ സിംപിളായി ജീവിക്കുന്ന ആളാണ്. എല്ലാ കാര്യങ്ങളിലും ഒന്നും റീന യെസ് പറയാറില്ല. അതിനു ഞാൻ ഒരു ഉദാഹരണം പറയാം. എനിക്ക് ഭയങ്കര ഷൂ ക്രെയ്സ് ആണ്. അതുകൊണ്ടുതന്നെ ഞാൻ ഇത്തിരി വിലകൂടിയത് വാങ്ങിച്ചാൽ, സാദാ ഫോട്ടോ ഇട്ടാൽ പോരെ, വില കൂടിയതൊക്കെ വാങ്ങി കൂട്ടി പൈസ കളയണോ എന്ന് ചോദിക്കും.

കൈനിറയെ പൈസയുമായി വളർന്ന ഒരു കുട്ടിക്കാലം ആയിരുന്നില്ല എന്റേത്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ മക്കൾ ബ്രാൻഡ് ഉടുപ്പുകൾ ഒക്കെ ഇട്ട് വലിയ കാറുകളിൽ വന്നിറങ്ങുമ്പോൾ, എന്റെ പപ്പയും അമ്മയും എനിക്ക് എന്താണ് പൈസ തരാത്തത് എന്ന് തോന്നിയിട്ടുണ്ട്. പിന്നീടാണ് അതിനൊക്കെ എനിക്ക് ഉത്തരം കിട്ടിയത്. അങ്ങനെയൊക്കെ വളർത്തിയത് കൊണ്ടാണ് മുന്നോട്ടുപോകണമെന്നും, പൈസ സമ്പാദിക്കണം എന്നുമൊക്കെ തോന്നിയത്.

പിന്നീട് ആലോചിക്കുമ്പോൾ അത് വളരെ ശരിയായി തോന്നും. എന്റെ പിന്നിൽ ഒരു കെട്ടിട്ട് വച്ചിട്ടുണ്ട് റീന. അതൊരു രസമുള്ള കാര്യമാണ്. കുറച്ചുദിവസം കൂട്ടുകാരും ഒക്കെയായി കറങ്ങാൻ പോകുമ്പോൾ അപ്പോൾ തന്നെ വിളിവരും, ഇത്രയും മതി തിരിച്ചുപോരു.. നമ്മുടെ വീട്ടിലേക്കുള്ള ആ തിരിച്ചുവിളിക്കൽ വലിയൊരു സന്തോഷം അല്ലേ. നിവിൻ പറയുന്നു.

വിമർശനങ്ങളോട് ഉള്ള സമീപനത്തെ പറ്റി ചോദിച്ചപ്പോൾ നിവിന്റെ മറുപടി ഇങ്ങനെ ; വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പറയുന്നതിൽ അത്രത്തോളം കാര്യമുണ്ട് എന്നാണ് നോക്കുന്നത്. വിമർശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാറില്ല. അഭിനയത്തിൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ, അങ്ങനെ സിനിമയുമായി വരുന്ന പോസിറ്റീവായ നിർദ്ദേശങ്ങൾ, വിമർശനങ്ങൾ ഒന്നും സ്വീകരിക്കാനും മടി കാണിക്കാറില്ല.