ഈ കൊച്ചു പയ്യന്റെ യാത്രയില്‍ സഹായിച്ച എല്ലാ അധ്യാപകർക്കും നന്ദി- നിവിൻ പോളി

സെപ്റ്റംബര്‍ അഞ്ച്, കുട്ടിക്കാലം മുതല്‍ നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് ഇന്ന്. മുന്‍ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ അധ്യാപക ദിനം ആചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനാണ് യുനസ്‌കോ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ മിക്ക സ്കൂളുകളും അടച്ചിട്ടതിനാൽ ഇത്തവണയും വിദ്യാർത്ഥികൾ അധ്യാപക ദിനം ആഘോഷിക്കുക ഓൺലൈൻ പരിപാടികൾ വഴിയായിരിക്കും. കോവിഡ് കാരണം ഇത് രണ്ടാം തവണയാണ് സ്കൂളുകളിലേക്ക് പോകാൻ കഴിയാതെ ഈ വിശേഷ ദിവസം ആഘോഷിക്കുന്നത്.

അധ്യാപകദിനത്തില്‍ ആശംസകളുമായി നടന്‍ നിവിന്‍ പോളി. അധ്യാപക ദിനത്തില്‍ തന്നെ പഠിപ്പിച്ച അധ്യാപകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നിന്നുള്ള ചിത്രമാണ് നിവിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യൂണിഫോം ധരിച്ചു കൈ പുറകില്‍ കെട്ടി നില്‍ക്കുന്ന നിവിനെയാണ് ചിത്രത്തില്‍ കാണാനാവുക. ‘ഈ കൊച്ചു പയ്യന്റെ യാത്രയില്‍ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും, ഹാപ്പി ടീച്ചേര്‍സ് ഡേ’ എന്ന് കുറിച്ചു കൊണ്ടാണ് നിവിന്റെ പോസ്റ്റ്.