സ്ഥലം കാലിയാക്കണം, നിവിൻ പോളിയുടെ അപ്പാർട്ട്‌മെന്റിലെത്തിയ മാധ്യമ പ്രവർത്തകരെ മടക്കിയയച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപന ദിവസമായിരുന്നു ഇന്ന്.മികച്ച നടനുള്ള വിഭാ​ഗത്തിൽ കടുത്ത മത്സരമാണ് നടന്നതെന്ന് പുരസ്ക്കാര നിർണ്ണയ സമിതി തന്നെ വ്യക്തമാക്കി.അവസാന റൗണ്ടിൽ സുരാജ് വെഞ്ഞാറമ്മൂടും നിവിൻ പോളിയുമായിരുന്നു ഉണ്ടായിരുന്നത്.മുത്തോനിലെ മികച്ച പ്രകടനമാണ് നിവിനെ അർഹനാക്കിയത്.എന്നാൽ നീണ്ട അനിശ്ചിതത്ത്വത്തിന് ഒടുവിൽ സുരാജാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ നിവിനുള്ള സാധ്യത വിലയിരുത്തിയതോടെ നിവിന്റെ ആദ്യ പ്രതികരണം എടുക്കാൻ നിവിന്റെ ഫ്ലാറ്റിന് മുന്നിൽ മാധ്യമപ്രവർത്തകർ മണിക്കൂറുകൾക്ക് മുൻപേ തമ്പടിച്ചിരുന്നു.എന്നാൽ മാധ്യമപ്രവർത്തകരോട് ഇവിടെ നിന്ന് മടങ്ങണമെന്നാണ് നിവിന്റെ കുടുംബം പ്രതികരിച്ചതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.അവാർഡ് പ്രതികരണത്തിനായി നിവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല.മൂത്തോനിലെ തകർപ്പൻ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നിവിന് ലഭിക്കുമെന്ന തരത്തിലായിരുന്നു പ്രതീക്ഷ.മികച്ച നടനുള്ള പുരസ്കാരം കടുത്ത മത്സരം നേരിട്ട വിഭാഗമായിരുന്നു.

മൂത്തോനിലെ പ്രകടനത്തിലൂടെ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രത്യേക പരാമർശമാണ് നിവിൻ പോളി നേടിയത്.
അവാർഡ് പ്രഖ്യാപനത്തിന് അര മണിക്കൂർ മുൻപേ മാധ്യമങ്ങൾ കൊച്ചി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാർട്ട്മെൻ്റിലാണ് മാധ്യമപ്പട എത്തിയത്.ആദ്യം സുരക്ഷാ ജീവനക്കാർ അപ്പാർട്ട്‌മെന്റ് കോംബൗണ്ടിനകത്തേക്ക് കടത്തിവിടുകയും ചെയ്തു.വാഹനങ്ങൾ നിർത്തിയിടുന്നതിനായി പ്രത്യേക ഇടവും നൽകിയിരുന്നു.

എന്നാൽ അൽപ്പസമയത്തിനുള്ളിൽ അപ്പാർട്ട്മെൻ്റിൽ നിന്നും മടങ്ങിപ്പോകാനായിരുന്നു മാധ്യമ പ്രവർത്തകർക്ക് നിർദ്ദേശം.ഇത് ഗതാഗത തടസ്സം മൂലമാണെന്നാണ് മാധ്യമപ്രവർത്തകർ ആദ്യം കരുതിയത്.പക്ഷെ അധികം വൈകാതെ സ്ഥലം കാലിയാക്കിയേ മതിയാവൂ എന്ന കർശന നിർദേശം സുരക്ഷാ ജീവനക്കാരിൽ നിന്നും ലഭിച്ചു.ഇതേ തുടർന്ന് മാധ്യമപ്രവർത്തകർ മടങ്ങുകയായിരുന്നു.