ആദ്യ രാത്രിയെക്കുറിച്ച് എല്ലാം അറിയാം, എന്നാൽ ഉറങ്ങിപ്പോയി- നൂബിൻ

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രീയതാരമായി മാറിയ താരമായ നൂബിൻ ജോണിയുടെ വിവാഹം അടുത്തിടെയായിരുന്നു, ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം നടന്നത്. ഡോക്ടറായ ജോസഫൈനാണ് ഭാര്യ. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ നൂബിന്റെ നാട്ടിൽ വച്ചാണ് വിവാഹം നടത്തിയത്.

ഇപ്പോളിതാ ആദ്യ രാത്രി വിശേഷം പങ്കുവച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത് നൂബിൻ. അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ആദ്യ രാത്രിയെ കുറിച്ച് തനിയ്ക്ക് എല്ലാം അറിയാം എന്ന് പറഞ്ഞ് മണിയറ ഒരുക്കി വയ്ക്കുന്ന നൂബിനെയാണ് ആദ്യം കാണുന്നത്. എന്നാൽ കുറച്ച് നേരം കഴിഞ്ഞ് ഭാര്യ വന്ന് വിളിക്കുമ്പോൾ എഴുന്നേൽക്കാൻ പോലും പറ്റാതെ കൂർക്കം വലിച്ച് ഉറങ്ങുന്ന നൂബിനെ വീഡിയോയിൽ കാണാം. പൊട്ടി ചിരിയ്ക്കുന്ന ഇമോജിയുമായി ആരാധകർ കമന്റ് ബോക്‌സിലെത്തി.

നൂബിനും പ്രണയിനിയും ഒന്നിച്ചുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. ബീച്ചിൽ നിന്നുള്ള വീഡിയോയിൽ ഓടി വന്ന് നൂബിന്റെ നെഞ്ചിലേക്ക് ചായുന്ന പെൺകുട്ടിയെ ആണ് കണ്ടത്. എന്റെ അവസാനദിവസം വരെയും നിന്നെ പ്രണയിക്കുമെന്ന ക്യാപ്ഷനോടെയായാണ് നൂബിൻ അന്ന് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയായിരുന്നു ആളുകൾ വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചത്.

കഴിഞ്ഞ വർഷമാണ് നൂബിൻ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. ആള് ഡോക്ടറാണ്. അഞ്ച് അഞ്ചര വർഷമായി പ്രണയത്തിലാണ്. വിവാഹം ഒരു വർഷത്തിന് ശേഷം ഉണ്ടാവും’ എന്നാണ് നൂബിൻ അന്ന് പറഞ്ഞത്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും അഭിനയിരുന്നു. നിരവധി ആരാധകരാണ് പ്രതീഷിനുള്ളത്.