രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി എന്‍എസ്‌എസ്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയായി എന്‍എസ്‌എസ്. രാംമന്ദിര്‍ നിധി സമര്‍പ്പണിലേക്ക് ഏഴ് ലക്ഷം രൂപയാണ് സംഭാവനയായി എന്‍എസ്‌എസ് കൈമാറിയത്.

രാമക്ഷേത്രത്തിനായുള്ള ധനസമാഹരണത്തിന് കേരളത്തില്‍ നിന്നുള്‍പ്പെടെ വന്‍ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് എന്‍എസ്‌എസ്സും സംഭാവന നല്‍കിയത്. അതേസമയം ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്‌എസ് പറഞ്ഞു.

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തില്‍ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എന്‍എസ്‌എസ് ഏഴ് ലക്ഷം രൂപ നല്‍കിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്‍്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍എസ്‌എസ് പണം നല്‍കിയത്.