മെഡിക്കൽ കോളേജ് പീഡനം; പരാതിക്കാരിക്ക് ഒപ്പം നിന്ന നഴ്‌സിങ് ഓഫീസർക്ക് ഭീഷണി

കോഴിക്കോട്. മെഡിക്കല്‍ കോളേജില്‍ പിഡനത്തിന് ഇരയായ യുവതിക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ക്ക് ഭീഷണി. ഭരണാനുകീല സര്‍വ്വീസ് സംഘടനയുടെ ജില്ലാ നേതാവാണ് ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച പരാതി നഴ്‌സിങ് ഓഫീസര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നല്‍കി. അതേസമയം ആരോപണം എന്‍ജിഒ യൂണിയന്‍ നിഷേധിച്ചു. സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചാരണം നടത്തും.

സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നായിരുന്നു ഭീഷണി. നഴ്‌സിങ് സൂപ്രണ്ടിന്റെയും ചീഫ് നഴ്‌സിങ് ഓഫീസറുടെയും മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച് പരാതികള്‍ ഒന്നും പോലീസിന് ലഭിച്ചട്ടില്ല. സൂപ്രണ്ട് പരാതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നല്‍കിയതായിട്ടാണ് വിവരം.

അതേസമയം പരാതി സര്‍വീസ് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്കും എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പരാതിക്കാരി. അതേസമയം പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കുവാന്‍ ശ്രമിച്ച അഞ്ച് പ്രതികളും ഒളിവിലാണെന്ന് പോലീസ് പറയുന്നു.