ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി, ആളപായമില്ല

രാജ്യത്തെ നടുക്കിയ ഒഡിഷയിൽ തീവണ്ടി അപകടത്തിന് പിന്നാലെ വീണ്ടും ട്രെയിൻ പാളം തെറ്റി. ഒഡിഷയിലെ തന്നെ ബർഗ ജില്ലയിൽ മെന്ധപാലിയിലാണ് സംഭവം. ദുങ്കുരിയിൽ നിന്ന് ബർഗയിലേക്ക് സഞ്ചരിക്കുകയായിരുന്ന ചരക്കുതീവണ്ടിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ലയെന്നത് ആശ്വാസമായി.

ചുണ്ണാമ്പുകല്ലുമായ് വന്ന ട്രെയിൻ ആണ് പാളം തെറ്റിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതേസമയം ഒഡിഷ ട്രെയിനപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലാണ് ഇവർ കഴിയുന്നത്. 900ഓളം പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.

നിലവിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ആകെ 1175 പേർക്കാണ് ട്രെയിനപകടത്തിൽ പരുക്കേറ്റത്. 260 പേരിൽ 202 പേർ കട്ടക്കിലെ എസ് സി ബി ആശുപത്രിയിലാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്.