പാലായില്‍ നവകേരള സദസ്സിനായി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു

കോട്ടയം. നവകേരള സദസ്സിനായി പാലയില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സില്‍ അജ്ഞാതന്‍ കരിഓയില്‍ ഒഴിച്ചു. ഇയാള്‍ തുണികൊണ്ട് മുഖം മറച്ച് എത്തിയ ശേഷമാണ് കരിയോയില്‍ ഒഴിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ സിപിഎം പോലീസിന് പരാതി നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സില്‍ മുഖം മറിച്ചെത്തിയ വ്യക്തി കരി ഓയില്‍ ഒഴിക്കുകയായിരുന്നു. അതേസമയം റോഡില്‍ സ്ഥാപിച്ചിരുന്ന മന്ത്രിമാരുടെ ചിത്രങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ സിപിഎം പരാതി നല്‍കുകയും ബോര്‍ഡുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ നാല്മണിക്ക് ശേഷമാണ് കരി ഓയില്‍ ഒഴിച്ചതെന്നാണ് സൂചന. നവകേരള സദസ്സില്‍ വിറളി പൂണ്ടവരാണ് കരി ഓയില്‍ ഒഴിച്ചതെന്നാണ് സിപിഎം ലോക്കല്‍ നേതൃത്വം പറയുന്നത്. 12നാണ് പാലായില്‍ നവകേരള സദസ്സ്.